Top

'എവരി ബ്യൂട്ടിഫുള്‍ ഗെയിം'; ഖത്തര്‍ ലോകകപ്പ് മത്സരങ്ങളെല്ലാം സൗജന്യമായി കാണാന്‍ അവസരമൊരുക്കി സുപ്രിംകമ്മിറ്റി

ഒരു ഭാഗ്യ ശാലിക്കാണ് ഈ അവസരം ലഭ്യമാകുക

21 Sep 2022 9:35 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

എവരി ബ്യൂട്ടിഫുള്‍ ഗെയിം;  ഖത്തര്‍ ലോകകപ്പ് മത്സരങ്ങളെല്ലാം സൗജന്യമായി കാണാന്‍ അവസരമൊരുക്കി സുപ്രിംകമ്മിറ്റി
X

ദോഹ: ഖത്തര്‍ ലോകകപ്പ് മത്സരങ്ങളെല്ലാം സൗജന്യമായി കാണാന്‍ അവസരമൊരുക്കി സുപ്രിംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഒരു ഭാഗ്യ ശാലിക്കാണ് ഈ അവസരം ലഭ്യമാകുക. 'എവരി ബ്യൂട്ടിഫുള്‍ ഗെയിം' എന്ന മത്സരത്തിലൂടെയാണ് ഈ ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക.

ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഇതിനായി സുപ്രിം കമ്മിറ്റിയുടെ അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. കൂടാതെ സ്വയം പരിചയപ്പെടുത്തുന്ന ഒരു മിനിറ്റില്‍ കൂടാത്ത വീഡിയോ അയക്കണം. അപേക്ഷകന്‍ 21 വയസുള്ളതും സോഷ്യല്‍ മീഡിയ ക്യാമറ സ്‌കില്‍സ് ഉള്ളയാളുമാകണം. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയണം.

മത്സരത്തില്‍ പങ്കെടുക്കുന്നയാള്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെ ഖത്തറില്‍ ഉണ്ടായിരിക്കണം.വിജയിക്കുന്നയാള്‍ക്ക് മത്സര ടിക്കറ്റുകള്‍ക്ക് പുറമെ വിമാന ടിക്കറ്റ് , താമസം,ഭക്ഷണം, യാത്ര എന്നിവ സൗജന്യമായി ലഭിക്കും.

STORY HIGLIGHTS: The Supreme Committee has provided an opportunity to watch all Qatar World Cup matches for free

Next Story