Top

ഖത്തറിലെ സ്റ്റോറുകള്‍ക്ക് മുന്‍പില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളില്‍ പതിവായി പരിശോധന നടത്താറുള്ളതിനാല്‍ വീഴ്ചകള്‍ ശ്രദ്ധിക്കപ്പെടുമെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി

29 May 2022 3:03 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തറിലെ സ്റ്റോറുകള്‍ക്ക് മുന്‍പില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
X

ദോഹ: രാജ്യത്തെ സ്റ്റോറുകള്‍ക്ക് മുന്‍പില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. വാണിജ്യ വ്യവസായ മന്ത്രാലയമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിന്‍ പ്രദര്‍ശിപ്പിക്കേണ്ടത് സ്റ്റോര്‍ ഉടമകളുടെ ഉത്തരവാദിത്തമാണെന്നും അറിയിപ്പില്‍ പറഞ്ഞു.

ചരക്കുകളുടെ വില നിയന്ത്രിക്കുന്നതിന്, പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം, മറ്റ് സമുദ്രവിഭവങ്ങള്‍ എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിന്‍ മന്ത്രാലയം പ്രസിദ്ധീകരിക്കും. വ്യാപാരികള്‍ നിര്‍ദേശം പാലിക്കേണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പരമാവധി പരിധിയില്‍ നിന്ന് വില കുറയ്ക്കാനും അനുമതിയുണ്ട്. വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റുകളില്‍ പതിവായി പരിശോധന നടത്താറുള്ളതിനാല്‍ വീഴ്ചകള്‍ ശ്രദ്ധക്കപ്പെടുമെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി.

Story Highlights: store owners must display daily price bulletin in Qatar

Next Story