Top

ലോകകപ്പ്: സന്ദർശകർക്കായി കര്‍ശന സുരക്ഷ പ്രോട്ടോകോൾ ഏർപ്പെടുത്തിയതായി ഖത്തർ വിദേശകാര്യമന്ത്രി

സിംഗപ്പൂരിലെ സിഎന്‍എ ഏഷ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്

4 Sep 2022 9:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ്: സന്ദർശകർക്കായി കര്‍ശന സുരക്ഷ പ്രോട്ടോകോൾ ഏർപ്പെടുത്തിയതായി ഖത്തർ വിദേശകാര്യമന്ത്രി
X

ദോഹ: 2022ലെ ഫിഫ ലോകകപ്പ് കാണാന്‍ ദോഹയിലെത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന സുരക്ഷാ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. സിംഗപ്പൂരിലെ സിഎന്‍എ ഏഷ്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

'ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദോഹയില്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. കൊവിഡിന് ശേഷം ലോകത്തെ ഒരുമിച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, എല്ലാവരും ഞങ്ങളുടെ രാജ്യം കാണാനും ഞങ്ങളുടെ ആതിഥ്യം ആസ്വദിക്കാനും ദോഹയിലേക്ക് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അതോടൊപ്പം ടൂര്‍ണമെന്റിനിടെ ദോഹയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ വളരെ കര്‍ക്കശമാണെന്നും, ആരാധകര്‍ക്ക്് മികച്ച അനുഭവം എങ്ങനെ നല്‍കാമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സമാധാനപരമായ രാജ്യമാണെന്നും. അമിതമായി ആവേശഭരിതരായ ആളുകള്‍ പോലും ഈ സമാധാനപരമായ അന്തരീക്ഷം കാണുമ്പോള്‍ അവര്‍ സമാധാനപരമായി പ്രവര്‍ത്തിക്കുമെന്നും താന്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Story Highlight: Strict security protocol to ensure the safety and security for visitors

Next Story

Popular Stories