പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി ഖത്തർ
10 May 2022 1:15 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: പരിസ്ഥിതിയെയും പൊതു ഇടങ്ങളിലെ ശുചിത്വത്തിനും പാലിക്കുന്നതിനായും പ്രാബല്യത്തിലുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്ന മുറിയിപ്പുമായി ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ബീച്ചും പരിസരവും വൃത്തിയായും ശുചിയായും പാലിക്കണമെന്നും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവൃത്തികൾ അനുവദിക്കില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
പൊതു ഇടങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിനും അവശിഷ്ടങ്ങൾ അവിടെ തന്നെ നിക്ഷേപിക്കരുതെന്നും മന്ത്രാലയം പറഞ്ഞു. മാലിന്യങ്ങൾ നിക്ഷേപിക്കാൻ മാലിന്യ തൊട്ടികൾ സ്ഥാപിക്കും. ഈ സൗകര്യങ്ങൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
STORY HIGHLIGHTS: Strict action against violators of environmental laws; Qatar with warning
- TAGS:
- Qatar breach
Next Story