Top

'ജിദ്ദ സീസണ്‍ 2022' ആഘോഷങ്ങൾക്ക് തുടക്കമായി

60 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ് ഏരിയയിലാണ് ഒരുക്കിയിരിക്കുന്നത്.

5 May 2022 5:02 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ജിദ്ദ സീസണ്‍ 2022 ആഘോഷങ്ങൾക്ക് തുടക്കമായി
X

റിയാദ് : ജിദ്ദ സീസണ്‍ 2022 ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. സൗദി അറേബ്യയുടെ പാരമ്പര്യവും പൈതൃകവും ആധുനികതയും ഇടകലര്‍ത്തി വിനോദങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ മാമാങ്കം സംഘടിപ്പിക്കുന്നത്. 60 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ് ഏരിയയിലാണ് ഒരുക്കിയിരിക്കുന്നത്.

നൂറുക്കണക്കിന് നിവാസികളുടെയും സന്ദര്‍ശകരുടെയും സാന്നിധ്യത്തില്‍ കരിമരുന്ന് പ്രയോഗവും കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ സിര്‍ക്യു ഡൂ സോലൈലിന്റെ സര്‍ക്കസ് പ്രകടനങ്ങളോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കൂടാതെ ആകാശത്ത് ഡ്രോണ്‍ വിമാനങ്ങളുപയോഗിച്ച് ചിത്രങ്ങളും കാഴ്ചക്കാര്‍ക്കായി ഒരുക്കിയിരുന്നു.

STORY HIGHLIGHTS : JIDDAH SEASON 2022 BEGAN

Next Story