Top

ആർ.എസ്.സി ഖത്തർ നാഷനൽ സംഘടിപ്പിച്ച 'തർതീൽ 22'; ദോഹ ജേതാക്കൾ

7 May 2022 6:29 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ആർ.എസ്.സി ഖത്തർ നാഷനൽ സംഘടിപ്പിച്ച തർതീൽ 22; ദോഹ ജേതാക്കൾ
X

ദോഹ: രിസാല സ്റ്റഡി സർക്കിൾ 'തർതീൽ 22' എന്ന പേരിൽ സംഘടിപ്പിച്ച ഹോളി ഖുർആൻ മത്സരങ്ങൾ സമാപിച്ചു. മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ദോഹ ജേതാക്കളായി. രണ്ടാം സ്ഥാനം എയർപോർട്ട് സെൻട്രലുകൾ കരസ്ഥമാക്കി. നാലു വിഭാഗങ്ങളിലായി തിലാവത്, ഹിഫ്ള്, ഗവേഷണ പ്രബന്ധം, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് തുടങ്ങിയ പത്തൊൻപത് ഇനങ്ങളിലായിരുന്നു മത്സരം നടന്നത്.

സയ്യിദ് മുഹമ്മദ്‌ അസ്‌ലം ജിഫ്രി (ശ്രീലങ്ക) പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഐ.സി.എഫ് ഖത്വർ നാഷനൽ സെക്രട്ടറി ബഷീർ പുത്തൂപ്പാടം ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ്‌ അബ്ദുറഹ്മാൻ മദനി സന്ദേശപ്രഭാഷണം നടത്തി. ഖുർആൻ മാനവിക പക്ഷത്ത് നിന്ന് സമൂഹത്തെ മുന്നോട്ടു നയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമാപന സംഗമത്തിൽ നൗഫൽ ലത്തീഫി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി പേരാമ്പ്ര, ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫി, മൊയ്‌തീൻ ഇരിങ്ങല്ലൂർ, ഹബീബ് മാട്ടൂൽ സംസാരിച്ചു. ശംസുദ്ധീൻ സഖാഫി സ്വാഗതവും ശംസുദ്ധീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Story Highlights: Doha won RSC Qatar National thartheel title

Next Story