Top

സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ

രാജ്യത്തിനകത്ത് ആരോഗ്യ പരിപാലന സേവനങ്ങള്‍ നിയന്ത്രിക്കുന്ന 2021 ലെ 22-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികളുടെ ഇന്‍ഷുറന്‍സിനുമുള്ള ആനുകൂല്യ പാക്കേജും പ്രീമിയവും നല്‍കുന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിനാണ് കാബിനറ്റ് അംഗീകാരം നല്‍കിയത്.

2 Jun 2022 8:08 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ
X

ദോഹ : സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം കാബിനറ്റ് കാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തിയാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്തിനകത്ത് ആരോഗ്യ പരിപാലന സേവനങ്ങള്‍ നിയന്ത്രിക്കുന്ന 2021 ലെ 22-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികളുടെ ഇന്‍ഷുറന്‍സിനുമുള്ള ആനുകൂല്യ പാക്കേജും പ്രീമിയവും നല്‍കുന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിനാണ് കാബിനറ്റ് അംഗീകാരം നല്‍കിയത്.

യോഗ്യതയ്ക്കും അക്കാദമിക് അക്രഡിറ്റേഷനുമുള്ള ദേശീയ കമ്മീഷന്‍ സ്ഥാപിക്കുന്നതിനുള്ള കരട്, ആയുധ നിരോധനത്തിനായുള്ള ദേശീയ സമിതി രൂപീകരിക്കുന്ന വ്യവസ്ഥകളിലെ ഭേദഗതിക്കുള്ള കരട്, ക്ലൗഡ് കമ്പ്യൂട്ടിംഗ് നയ ചട്ടക്കൂട്, ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതും വൈദ്യുതി മേഖലകളിലെ നിര്‍ദേശങ്ങളുമാണ് മന്ത്രിസഭ അംഗീകാരം നല്‍കിയ മറ്റു നയങ്ങള്‍. ഖത്തര്‍ ഭരണകൂടവും പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയ സര്‍ക്കാരും തമ്മിലുള്ള ക്രിമിനല്‍ കാര്യങ്ങളില്‍ നിയമപരവും നീതിന്യായപരവുമായ സഹകരണം സംബന്ധിച്ച കരാര്‍ അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികളും കാബിനറ്റ് സ്വീകരിച്ചു.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 'നാഷണല്‍ കമ്മീഷന്‍ ഫോര്‍ ക്വാളിഫിക്കേഷന്‍സ് ആന്‍ഡ് അക്കാദമിക് അക്രഡിറ്റേഷന്‍' എന്ന പേരില്‍ ഒരു കമ്മീഷന്‍ രൂപീകരിക്കാനുള്ള കരട് വ്യവസ്ഥകളും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗുണനിലവാര ഉറപ്പ നല്‍കുന്ന മാനദണ്ഡങ്ങള്‍ പ്രയോഗിക്കാനും ആയുധ നിരോധനത്തിനായുള്ള ദേശീയ സമിതി രൂപീകരിക്കുന്ന 2004 ലെ 26-ാം നമ്പര്‍ തീരുമാനത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരട് കാബിനറ്റ് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

പുതിയ ഡിജിറ്റല്‍ സേവനങ്ങളിലേക്ക് വിദേശ-പ്രാദേശിക നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും രാജ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും ആഗോള ഡിജിറ്റല്‍ കേന്ദ്രമാകുകയെന്ന ഖത്തറിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള തീരുമാനമാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് നയ ചട്ടക്കൂടിലൂടെ നടപ്പാക്കുക. വൈദ്യുതിക്കായി അറബ് പൊതു വിപണി സ്ഥാപിക്കുന്നതിനുള്ള കരട് രേഖ, വൈദ്യുതിക്കുള്ള അറബ് പൊതു വിപണിയെക്കുറിച്ചുള്ള കരട് കരാര്‍, ഖത്തര്‍ സംസ്ഥാന സര്‍ക്കാരും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സര്‍ക്കാരും തമ്മിലുള്ള കരട് എയര്‍ സര്‍വീസ് കരാര്‍ എന്നിവയാണ് തീരുമാനമെടുത്ത മറ്റു കരാറുകള്‍.

ഖത്തര്‍ ഭരണകൂടവും പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയ സര്‍ക്കാരും തമ്മിലുള്ള ക്രിമിനല്‍ കാര്യങ്ങളില്‍ നിയമപരവും നീതിന്യായപരവുമായ സഹകരണം സംബന്ധിച്ച കരാര്‍ അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കാബിനറ്റ് സ്വീകരിച്ചു .ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കരട് നിയമം മന്ത്രിസഭ അവലോകനം ചെയ്യുകയും ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തു.

story highlights: Qatar's Ministry of Health announces health insurance packages for visitors and tourists

Next Story