മാസ്ക് ധരിക്കുന്നതില്‍ ഇളവുകളുമായി ഖത്തര്‍ മന്ത്രസഭ ; അടച്ചിട്ട പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമില്ല
ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
19 May 2022 7:04 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: മാസ്ക് ഉപയോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ആശുപത്രികളും, പൊതുഗതാഗത സംവിധാനങ്ങളും ഒഴികെയുള്ള അടച്ചിട്ട പൊതുയിടങ്ങളിലെ മാസ്ക് ഉപയോഗത്തിനാണ് ഇളവ് നല്‍കിയത്. പക്ഷേ ഇവിടേക്കുള്ള പ്രവേശനത്തിന് ഇഫ്തിറാസ് ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് പരിശോധന തുടരുമെന്നും അറിയിച്ചു. പ്രതിവാര മന്ത്രിസഭ യോഗത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് വിശദീകരണങ്ങള്‍ കേട്ടതിനുശേഷമാണ് പ്രധാനമന്ത്രി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
മന്ത്രിസഭ നിര്‍ദേശങ്ങള്‍
- അടച്ചിട്ട പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങള്‍ ഒഴിവാക്കി. എന്നാല്‍, ഇഹ്തിറാസ് ആപ്ലിക്കേഷന്‍ പരിശോധന തുടരും.
- സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റ് പരിപാടികള്‍ നടത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ തുടരും.
- സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് റാപിഡ് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമില്ല
- പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സ്വകാര്യ, സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. എന്നാല്‍, ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ ഉപയോക്താക്കളുമായി ഇടപെടുന്ന ജീവനക്കാര്‍ മാസ്ക് ധരിക്കണം.
- ആശുപത്രികളില്‍ ജീവനക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായി മാസ്ക് ധരിക്കണം.
- ദോഹ മെട്രോ, കര്‍വ ബസ് ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മാസ്ക് ധരിക്കണം.
- TAGS:
- covid
- concessions
- mask
- qatar
Next Story