Top

ഖത്തര്‍ ലോകകപ്പ് ; ഫുഡ് സ്റ്റാളുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഖത്തരി സംരംഭകര്‍ക്കാണ് ഫുഡ് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് അവസരം

24 Aug 2022 8:58 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തര്‍ ലോകകപ്പ് ; ഫുഡ് സ്റ്റാളുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
X

ദോഹ: ലോകകപ്പ് സമയത്ത് ഫുഡ് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് ഖത്തര്‍. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയും ആസ്പയര്‍ കത്താറ ഹോസ്പിറ്റാലിറ്റിയുമാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷകള്‍ സെപ്തംബര്‍ 15 നുള്ളില്‍ അയക്കണം .

ഖത്തരി സംരംഭകര്‍ക്കാണ് ഫുഡ് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് അവസരം. അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ പരിസരം,ലോകകപ്പിനോട് അനുബന്ധിച്ചുള്ള കാര്‍ണിവല്‍ നടക്കുന്ന കോര്‍ണിഷ്, വിനോദ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി നാനൂറിലേറെ യൂണിറ്റുകള്‍ക്കാണ് അവസരം. forsa2020.qa എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഏത് തരം ഭക്ഷണമാണ് നല്‍കുന്നത്, കിയോസ്‌ക് ആവശ്യമാണോ, ബ്രാഞ്ചുകളുടെ എണ്ണം, തൊഴിലാളികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും സമര്‍പ്പിക്കേണ്ടതുണ്ട്. അതേ സമയം ഇത്തരമൊരു അവസരം സംഭരംഭകര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്പയര്‍ കത്താറ ഹോസ്പിറ്റാലിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ ഖാലിദ് ഇബ്രാംഹിം അല്‍ സുലൈത്തി പറഞ്ഞു.

STORY HIGHLIGHTS: Qatar worldcup applications invited for food stalls

Next Story