ഖത്തര്‍ ലോകകപ്പ്; ജിസിസി രാജ്യങ്ങളിലും സന്ദര്‍ശകരുടെ എണ്ണം കൂടി
കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം വന്‍ വര്‍ധനയാണ് കാണാനാകുന്നത്
6 Aug 2022 12:48 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: ലോകകപ്പിന് തിരശ്ശീലയുയരവേ ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം വന്‍ വര്‍ധനയാണ് കാണാനാകുന്നത്. 2021 ജൂണില്‍ 24,293 പേര് സന്ദര്‍ശിച്ചപ്പോള്‍ 2022-ല്‍ 1,45,641 പേരാണ് എത്തിയിരിക്കുന്നത്.
പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. സന്ദര്‍ശകരില്‍ 88,054 പേര് വ്യോമമാര്‍ഗം ഖത്തറിലെത്തിയപ്പോള്‍ 48,021 പേര് കരമാര്‍ഗമെത്തി. 9,566 പേര് കടല്‍ മാര്‍ഗം എത്തിയതായും പിഎസ്എ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതിലും വര്‍ധനയുണ്ട്. 8011 പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
STORY HIGHLIGHTS: Qatar World Cup, Visitors Increases in GCC Countries