Top

ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറിന് ഒന്നാംസ്ഥാനം

ഭക്ഷ്യ ലഭ്യത, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാനാണ് ഒന്നാംസ്ഥാനം

20 May 2022 3:45 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറിന് ഒന്നാംസ്ഥാനം
X

ഖത്തര്‍: ഇക്കണോമിസ്റ്റ് ഇംപാക്ട് പ്രസിദ്ധീകരിച്ച ആഗോള ഭക്ഷ്യസുരക്ഷ സൂചികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാംസ്ഥാനം ഖത്തറിന്. ഭക്ഷ്യസുരക്ഷ സൂചികയില്‍ ഡെന്മാര്‍ക്കും അയര്‍ലന്‍ഡുമാണ് ആഗോളതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഭക്ഷ്യ ലഭ്യത, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാനാണ് ഒന്നാംസ്ഥാനം.ആഗോളതലത്തില്‍ 24ാം സ്ഥാനത്തുളള ഖത്തറാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്.

ആഗോള ഭക്ഷ്യ സുരക്ഷ സൂചികയില്‍ ആഗോളടിസ്ഥാനത്തില്‍ ഒമാന്‍ 40ാം സ്ഥാനത്താണുളളത്. പ്രകൃതി വിഭവങ്ങളുടെ ലഭ്യതയുടെയും പ്രതിരോധശേഷിയുടെയും സൂചികയില്‍ നോര്‍വേയും ഫിന്‍ലന്‍ഡുമാണ് ആഗോളതലത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

ഈ വിഭാഗത്തില്‍ 45.2 പോയിന്റുമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നും ആഗോളതലത്തില്‍ 76ാം സ്ഥാനത്തുമാണ് ഒമാന്‍. 113 രാജ്യങ്ങളിലെ ഭക്ഷ്യ ലഭ്യത, ഗുണനിലവാരം, ഭക്ഷ്യ സുരക്ഷയും ഗുണ നിലവാരവും, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ആഗോള ഭക്ഷ്യ സുരക്ഷ സൂചികയായി പരിഗണിച്ചത്.

Story highlights: Qatar ranks first among Gulf countries in global food security index

Next Story

Popular Stories