ഖത്തര്‍; റമദാനില്‍ ഇളവ് പ്രഖ്യാപിച്ച ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലകൂട്ടി വിറ്റാല്‍ പിടിവീഴും
വാണിജ്യ മന്ത്രാലയം വെബ്സൈറ്റില്‍ വിലക്കുറച്ച സാധനങ്ങളുടെ പേരും വില വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
30 March 2022 4:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: റമദാന് പ്രമാണിച്ച് ഇളവ് പ്രഖ്യാപിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകൂട്ടി വിറ്റാല്‍ നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം. തേന്‍, ധാന്യപ്പൊടികള്‍, മാവ്, പാല്-തൈര് അനുബന്ധ ഉല്പന്നങ്ങള്, ജ്യൂസ്, പഞ്ചസാര എന്നിങ്ങനെ 801 ഇനം ഭക്ഷ്യ-ഭക്ഷ്യേതര ഉല്പന്നങ്ങളുടെ വിലയിലാണ് കഴിഞ്ഞദിവസം ഖത്തര്‍ വാണിജ്യ മന്ത്രാലയം കുറവുവരുത്തിയത്.
വിലകുറച്ച വസ്തുക്കള്‍ക്ക് അധികവില ഈടാക്കിയാല്‍ അക്കാര്യം ഉടന്‍ അറിയിക്കണമെന്ന് കണ്‍സ്യൂമര്‍ അഫയേഴ്സ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ശൈഖ് ജാസിം ബിന്‍ ജാബര്‍ അല്‍താനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളായ അല്‍ മീര, കാരിഫോര്‍, ലുലു, സഫാരി, അന്‍സാര്‍ ഗാലറി, അസ്വാഖ് റാമിസ്, ഗ്രാന്‍ഡ്, അല്‍ സഫീര്‍, ഗ്രാന്‍ഡ് ഹൈപര്‍മാര്‍ക്കറ്റ് ആന്‍ഡ് ഷോപ്പിങ് സെന്റര്‍, റവാബി, മാസ്കര്‍, സൗദിയ ഹൈപര്‍മാര്‍ക്കറ്റ്, ഫുഡ്വേള്ഡ്, ഫാമിലി ഫുഡ്സെന്റര്‍, മെഗാ മാര്‍ട്ട്, ഫുഡ് പാലസ് എന്നിവ വഴിയാണ് കുറഞ്ഞ വിലയില്‍ വിവിധ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.
വാണിജ്യ മന്ത്രാലയം വെബ്സൈറ്റില്‍ വിലക്കുറച്ച സാധനങ്ങളുടെ പേരും വില വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Story highlights: QATAR RAMADAN FOOD ITEM'S PRICE