Top

ഇസ്ലാമിക മൂല്യങ്ങൾക്ക് ചേരാത്ത രീതിയിൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുത്; നടപടിയുണ്ടാവുമെന്ന് ഖത്തർ

2 Dec 2021 4:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇസ്ലാമിക മൂല്യങ്ങൾക്ക് ചേരാത്ത രീതിയിൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുത്; നടപടിയുണ്ടാവുമെന്ന് ഖത്തർ
X

ഖത്തറിൽ ഉൽപന്നങ്ങളുടെ പ്രൊമോഷന് ഇസ്ലാമിക മൂല്യങ്ങൾക്ക് ചേരാത്ത ലോ​ഗോകളും ചിഹ്നങ്ങളും ഉപയോ​ഗിക്കരുതെന്ന് ഖത്തർ വ്യവസായ മന്ത്രാലയം. അടുത്തിടെ ഖത്തറിലെ ചില ഷോപ്പിം​ഗ് മാളുകളിൽ ഉൽപന്നങ്ങൾ ഇസ്ലാമിക മൂല്യങ്ങൾക്കും ഖത്തറിന്റെ സംസ്കാരത്തിനും ചേരാത്ത ലോ​ഗോയും ഡിസൈനുകളും കളറുകളും ഉപയോ​ഗിച്ച് പ്രമോട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഉപഭോക്താക്കളുടെ മതപരമായ വിശ്വസവും മൂല്യങ്ങളും സംരക്ഷിക്കാൻ മന്ത്രാലയം ബാധ്യസ്ഥരാണ്. അതിനാൽ ഇത്തരം പ്രവണതകളിൽ നിന്ന് വാണിജ്യസ്ഥാപനങ്ങൾ വിട്ട് നിൽക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ 10 ലക്ഷം റിയാൽ വരെ കടയുടമകളിൽ നിന്ന് പിഴ ഈടാക്കും. മൂന്ന് മാസം വരെ കട അടച്ചിടാനും ഉത്തരവിടും. നിയമ ലംഘനം ശ്ര​ദ്ധയിൽ പെട്ടാൽ ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.



Next Story