Top

റമദാനിൽ സ്വകാര്യമേഖലയിലെ ജോലിസമയം പുനക്രമീകരിച്ച് ഖത്തര്‍ മന്ത്രാലയം

ജോലിസമയം ദിവസേന 6 മണിക്കൂറാക്കിയാണ് പുനക്രമീകരിച്ചിരിക്കുന്നത്.

10 April 2022 5:47 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റമദാനിൽ സ്വകാര്യമേഖലയിലെ ജോലിസമയം പുനക്രമീകരിച്ച് ഖത്തര്‍ മന്ത്രാലയം
X

ദോഹ: പുണ്യമാസത്തില്‍ സ്വകാര്യമേഖലയിലെ ജോലിസമയം പുനക്രമീകരിച്ച് ഖത്തര്‍ മന്ത്രാലയം. ട്വിറ്റിലൂടെയാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. വിശുദ്ധമാസത്തില്‍ ജോലിസമയം ദിവസേന 6 മണിക്കൂറാക്കിയാണ് പുനക്രമീകരിച്ചിരിക്കുന്നത്.

തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 73 പ്രകാരമുള്ള വ്യവസ്ഥകള്‍ പരിഗണിച്ചാണ് സമയക്രമം നിശ്ചയിച്ചത്. റമദാന് ശേഷം 8 മണിക്കൂറായും ആഴ്ചയില്‍ 48 മണിക്കൂറായും ജോലിസമയം പുനക്രമീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

STORY HIGHLIGHTS: Qatar Ministry reshuffles the private sector working hour during Ramadan

Next Story