Top

വിസ ചട്ടങ്ങൾ ലംഘിച്ചവർക്കുളള പൊതുമാപ്പ് ഏപ്രിൽ 30 വരെ നീട്ടി; ഖത്തർ ആഭ്യന്തര മന്ത്രാലയം

വിസ സംബന്ധമായ നിയമ ലംഘനങ്ങള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാനാണ് തീരുമാനം.

10 April 2022 9:16 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിസ ചട്ടങ്ങൾ ലംഘിച്ചവർക്കുളള പൊതുമാപ്പ് ഏപ്രിൽ 30 വരെ നീട്ടി; ഖത്തർ ആഭ്യന്തര മന്ത്രാലയം
X

ദോഹ: വിസ ചട്ടങ്ങൾ ലംഘിച്ചവർക്ക് വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുളള പൊതുമാപ്പ് ഏപ്രിൽ 30 വരെ നീട്ടി. വിസ സംബന്ധമായ നിയമ ലംഘനങ്ങള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കാനാണ് തീരുമാനം. ഇതിനായി കമ്പനി ഉടമസ്ഥരേയും പ്രവാസി തൊഴിലാളികളേയും സഹായിക്കുന്നതിനാണ് പൊതുമാപ്പ് നീട്ടിയതെന്ന് ആഭ്യന്തര മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

2021 ഒക്ടോബര്‍ 10 നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിസ ലംഘിച്ചവർക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് പൊതുമാപ്പിന്റെ കാലാവധി തീരുമെന്നാണ് അന്ന് പ്രഖ്യാപിച്ചത്. പിന്നീട് പൊതുജന താല്‍പര്യം കണക്കിലെടുത്ത് 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ താമസക്കാരുടേയും വിസ രേഖകള്‍ ശരിയാക്കുന്നതിന് സഹായിക്കുകയാണ് പൊതുമാപ്പ് ലക്ഷ്യം വെക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

STORY HIGHLIGHTS: Qatar Ministry of home announced Amnesty for visa violators extended to April 30

Next Story