Top

മലപ്പുറത്തെ ആദ്യ സന്തോഷ് ട്രോഫി മത്സരം; ആഘോഷമാക്കി ഡോം ഖത്തർ

14 April 2022 6:45 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മലപ്പുറത്തെ ആദ്യ സന്തോഷ് ട്രോഫി മത്സരം; ആഘോഷമാക്കി ഡോം ഖത്തർ
X

ദോഹ: മലപ്പുറത്തെ അദ്യ സന്തോഷ് ട്രോഫി മത്സരം ആഘോഷമാക്കി ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ. ഖത്തർ ലോകക്കപ്പിന്റെ കൗണ്ട്ഡൗൺ ക്ലോക്കിനു സമീപത്തു നിന്നും ആശംസകൾ നേർന്നു കൊണ്ടാണു ഡോം ഖത്തർ ആഘോഷത്തിന്റെ ഭാഗമായത്.

ഇന്ത്യയിലെ പതിറ്റാണ്ടുകൾ പഴക്കമേറിയ ഫുട്ബോൾ മഹാമേള ആദ്യമായി മലപ്പുറം ജില്ലയിൽ ആദിത്യമരുളുമ്പോൾ ഏറെ അഭിമാനമുണ്ടെന്നും സന്തോഷം രേഖപ്പെടുത്തുന്നുവെന്നും ഡോം പ്രസിഡണ്ട് വിസി മശ്ഹൂദ് അഭിപ്രായപ്പെട്ടു.

വെള്ളക്കാരനെ വെല്ലുവിളിച്ചു നെഞ്ചേറ്റിയ കാൽപന്തുകളി അവരെ ഓടിച്ചു വിട്ടിട്ടും ഇടനെഞ്ചിൽ തന്നെയാണു സ്ഥാനം എന്നും ഇത്രയും വലിയൊരു മാമാങ്കം മലപ്പുറത്തെത്തുമ്പോൾ ഓരോരുത്തർക്കും അതു വലിയൊരു ആഘോഷമാണെന്നും ട്രഷറർ കേശവ്ദാസ് പങ്കുവെച്ചു.

ആവേശകരമായ സന്തോഷ് ട്രോഫി ടൂർണമെന്റിനു ആശംസ അറിയിച്ചു കൊണ്ടുള്ള വീഡിയോ റിലീസിങ്ങും നടന്നു. സ്പോട്സ് വിങ്ങ് ചെയർമാൻ സിദ്ധീഖ് വാഴക്കാട്, നൗഫൽ പിസി കട്ടുപ്പാറ, ശ്രീജിത്ത് , ഹരി, അനീസ് കെടി വളപുരം, ഇർഫാൻ പകര, സ്റ്റുഡൻസ് വിങ്ങ് പ്രതിനിധികളായ അമൃത കേശവ്ദാസ്, ആവണി കേശവ്ദാസ്, നുഐം ബിൻ മഷ്ഹൂദ്, ഇവാൻ പിസി തുടങ്ങിയവർ പങ്കെടുത്തു.

STORY HIGHLIGHTS: Qatar malayali association Dom welcome first Santosh Trophy match in Malappuram

Next Story