Top

ഖത്തര്‍ ജോണ്‍ എബ്രഹാം സാംസ്‌കാരിക വേദി അവാര്‍ഡ്; മെയ് 29ന് മനോജ് കാനക്ക് സമ്മാനിക്കും

27 May 2022 4:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തര്‍ ജോണ്‍ എബ്രഹാം സാംസ്‌കാരിക വേദി അവാര്‍ഡ്; മെയ് 29ന് മനോജ് കാനക്ക് സമ്മാനിക്കും
X

ദോഹ: ജോണ്‍ എബ്രഹാമിന്റെ ഓര്‍മ്മയ്ക്കായ് രൂപീകരിക്കപ്പെട്ട ഖത്തറിലെ പ്രവാസി സാംസ്‌കാരിക സംഘടനയായ ജോണ്‍ എബ്രഹാം സാംസ്‌കാരിക വേദിയുടെ 2019 ലെ ജോണ്‍ എബ്രഹാം പ്രവാസി അവാര്‍ഡ് ചലചിത്ര സംവിധായകന്‍ മനോജ് കാനക്ക്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ വച്ച് മെയ് 29ന് വൈകിട്ട് നാല് മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ അവാര്‍ഡ് സമ്മാനിക്കും.

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം നീണ്ടു പോയ 2019 ലെ അവാര്‍ഡ് ദാനചടങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. 50000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ചടങ്ങില്‍ വി.കെ ശ്രീരാമന്‍ ജോണ്‍ അനുസ്മരണ പ്രഭാഷണവും നടത്തും. ജൂറി പ്രതിനിധി ജിപി രാമചന്ദ്രന്‍ സദസിനെ അഭിസംബോധന ചെയ്യും.

ജി.പി.രാമചന്ദ്രന്‍, സി.എസ്. വെങ്കിടേശ്വരന്‍, വി.ടി. മുരളി, നവാസ് പൂനൂര്‍, ബീജ. വി സി. എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

കെ.അജിത, ശോഭീന്ദ്രന്‍ മാഷ്, കെ.ജെ.തോമസ്, അപ്പുണ്ണി ശശി, സ്‌കറിയ മാത്യു, ബൈജു മേരിക്കുന്ന്, റിജു. ആര്‍, വി എ ബാലകൃഷ്ണന്‍, പ്രിയേഷ് കുമാര്‍ തുടങ്ങി നിരവധി പേര്‍ ജോണ്‍ ഓര്‍മ്മ പങ്കിട്ടും അവാര്‍ഡ് ജേതാവിന് ആശംസയര്‍പ്പിച്ചും ചടങ്ങില്‍ പങ്കെടുക്കും.

STORY HIGHLIGHTS: Qatar John Abraham Cultural Venue Award; It will be submitted to Manoj Kana on May 29

Next Story