Top

അൽജസീറ മാധ്യമ പ്രവർത്തകയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; അപലപിച്ച് ഖത്തർ

അക്രമത്തെ ഹീനമായ കുറ്റകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും കണക്കാക്കണം.

11 May 2022 9:33 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അൽജസീറ മാധ്യമ പ്രവർത്തകയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; അപലപിച്ച് ഖത്തർ
X

ദോഹ: അല്‍ജസീറ മാധ്യമപ്രവര്‍ത്തകയെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് ഖത്തര്‍. ഇസ്രയേൽ ഭീകരതയുടെ തെളിവാണ് കൊലപാതകം. അന്താരാഷ്ട്ര സമൂഹം ഇതിൽ ഇടപെടണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ ആഖിലയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലാണ് സംഭവം.

അക്രമത്തെ ഹീനമായ കുറ്റകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും കണക്കാക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് ഇസ്രയേലിന്റെ ഭാ​ഗത്തു നിന്നുണ്ടായതെന്നും ഖത്തര്‍ വിദേശാകാര്യ മന്ത്രാലയം ആരോപിച്ചു. കുറ്റക്കാരെ അന്താരാഷ്ട്ര നിയമപ്രകാരം ശിക്ഷിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

പ്രസ് ജാക്കറ്റും ഹെൽമറ്റും ധരിച്ച മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലുല്‍വ റാഷിദ് ട്വിറ്ററില്‍ കുറിച്ചു. ഫലസ്തീൻ പൗരന്മാര്‍ക്കെതിരായ ഇസ്രായേലി സൈന്യത്തിവന്റെ കടന്നുകയറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ലുല്‍വ വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: Qatar Condemned Al Jazeera journalist shot dead by israel force

Next Story