Top

വെന്തുരുകി ഖത്തർ; താപനില 50 ഡി​ഗ്രി സെൽഷ്യൽസിലേക്ക്

12 Jun 2022 8:18 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വെന്തുരുകി ഖത്തർ; താപനില 50 ഡി​ഗ്രി സെൽഷ്യൽസിലേക്ക്
X

ദോഹ: ഖത്തറിൽ അന്തരീക്ഷ താപനില ​ഗണ്യമായി വർദ്ധിക്കുന്നു. താപനില 49 ഡിഗ്രി സെൽഷ്യസ് വരെയെത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. രണ്ടാഴ്ചക്കുള്ളിൽ താപനില ക്രമാതീതമായി ഉയർന്നതോടെ കാലാവസ്ഥ വിഭാഗവും ആരോഗ്യ, തൊഴിൽ മന്ത്രാലയങ്ങളും സുരക്ഷ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

മിസൈഈദിലാണ് ഉയർന്ന താപനിലയായ 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മുസൈമീർ, ഖത്തർ യൂണിവേഴ്‌സിറ്റി, ദേഹ വിമാനത്താവളം എന്നിവിടങ്ങളിലും 45 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് താപനില. അതേസമയം അബൂ സംറ, ദുഖാൻ, ഷെഹാനിയ, റുവെസ് മേഖലകളിൽ 26 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയിരുന്നു.

ചൂട് കൂടുന്ന സാഹചര്യത്തിൽ 20 മുതൽ 30 മിനിറ്റിൽ രണ്ടു കപ്പ് വീതമെങ്കിലും വെള്ളം കുടിക്കാനും ക്ഷീണമോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ വിശ്രമിക്കാനും ശരീരത്തിൽ സൂര്യാഘാതമേൽക്കാതിരിക്കാനുള്ള വസ്ത്രധാരണം പിന്തുടരാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ അഗ്‌നിശമന ഉപകരണങ്ങൾ കരുതാനും തീപിടുത്തമുണ്ടക്കാൻ സാധ്യതയുള്ള സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും വാഹനത്തിന്റെ ടയറുകളിലെ കാറ്റ് അനുവദനീയമായ അളവുകളിൽ ആണെന്ന് ഉറപ്പുവരുത്താനും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് ഉച്ചവിശ്രമം നിലനിൽക്കുന്നതിനാൽ തൊഴിലാളികൾക്ക് കരുതലിന്റെ ഭാഗമാണ്.

Story Highlights: Qatar climate temperature hits 49 degree celsius

Next Story