Top

ഗൂഗിൾ പേ സേവനം ഇനി ഖത്തറിലും; പൂർണ്ണ സജ്ജമെന്ന് സെന്റട്രൽ ബാങ്ക്

ഉപഭോക്താക്കൾക്കായി ബാങ്കിങ് സേവനങ്ങൾ വേ​ഗത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പേയ്മെന്റ് സൗകര്യം ഒരുക്കുന്നത്

23 Aug 2022 6:33 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഗൂഗിൾ പേ സേവനം ഇനി ഖത്തറിലും; പൂർണ്ണ സജ്ജമെന്ന് സെന്റട്രൽ ബാങ്ക്
X

ദോഹ: ഗൂഗിള്‍ പേ സംവിധാനം ആരംഭിക്കാന്‍ തയ്യാറായി ഖത്തര്‍ ബാങ്കുകള്‍. ഖത്തർ സെൻട്രൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമായ പരിശോധനകൾ പൂർത്തിയായതിനു ശേഷമാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് തുടക്കമാവുന്നതെന്നും ബാങ്കുകൾ വ്യക്തമാക്കി. പുതിയ പേയ്മെന്റ് സൗകര്യം ഏറെ പ്രയോജനപ്രദമായി മാറുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

നിലവിൽ അന്താരാഷ്ട്ര പേയ്മെന്റ് സംവിധാനങ്ങളായ ആപ്പിൾ പേയും സാംസങ് പേയും ഖത്തറിൽ സ്വീകരിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഉപഭോക്താക്കൾക്കായി ബാങ്കിങ് സേവനങ്ങൾ വേ​ഗത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പേയ്മെന്റ് സൗകര്യം ഒരുക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‍തോ ഗൂഗിള്‍ പേ സേവനം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ശേഷം ഗൂഗിള്‍ പേ സ്വീകരിക്കുന്ന എല്ലായിടങ്ങളിലും സുരക്ഷിതമായി പണം കൈമാറാന്‍ സേവനം ഉപയോഗിക്കാം.

ഗൂഗിള്‍ പേ സംവിധാനം ആരഭിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ക്യൂ എൻ ബി ​ഗ്രൂപ്പ് റീട്ടെയിൽ ബാങ്കിങ് ജനറൽ മാനേജർ ആദിൽ അൽ മാലികി പറഞ്ഞു. അതേ സമയം ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവാന്‍ ഖത്തര്‍ ഒരുങ്ങവെ പുതിയ പേയ്‍മെന്റ് സൗകര്യം കൂടുതൽ പ്രയോജനപ്രദമായി മാറുമെന്നാണ് രാജ്യം കരുതുന്നത്.

STORY HIGHLIGHTS: Qatar central bank announces brings google pay services


Next Story