ഖത്തര്‍ എയര്‍വേസ് യാത്രകള്‍ക്ക് വന്‍ഓഫറുകള്‍; ഇളവ് ജൂണ്‍ 15 വരെ
ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ 15 വരെയുളള യാത്രയ്ക്ക് ഈ ഓഫറില്‍ ടിക്കറ്റെടുക്കാം.
13 Dec 2021 2:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസികളായ യാത്രക്കാര്‍ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്.140 വിമാനത്തവാളത്തിലേക്കുളള യാത്രക്കാണ് ഇളവ്. ഡിസംബര്‍ 18നാണ് ഖത്തറിന്റെ ദേശീയ ദിനാഘോഷം. 18 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും.
ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ 15 വരെയുളള യാത്രയ്ക്ക് ഈ ഓഫറില്‍ ടിക്കറ്റെടുക്കാം. ഖത്തര്‍ എയര്‍വേസിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്കും പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം യാത്രക്കാര്‍ക്ക് ഇരട്ടി ക്യു പോയിന്റ്സും, ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഇരട്ടി ക്യുമെയില്സും ലഭിക്കും.
ഓണ്‍ലൈനായൊ ഖത്തര്‍ എയര്‍വേസ് സെയില്‍സ് ഓഫീസുകളില്‍ നിന്നോ ടിക്കറ്റ് എടുക്കാം. അംഗീകൃത ഏജന്റുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്കും ഓഫര്‍ ലഭ്യമാണെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു.