Top

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

31 July 2022 10:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ബ്ലഡ്‌ ഡോനേഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ച ക്യംപ് ഐസിസി പ്രസിഡന്റ് ബാബുരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ 'ഐസിബിഎഫ് ഇൻഷുറൻസ് പദ്ധതി'യിൽ 101 പേരുടെ അപേക്ഷകൾ ഐസിബിഎഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി നായർ, കേരളാ ബിസിനസ് ഫോറം അഡ്വൈസറി കമ്മറ്റി ചെയർമാൻ കെ.ആർ. ജയരാജിന് കൈമാറായി. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്നതാണ് പദ്ധതി.

ചടങ്ങിന് ഐസിസി മുൻ പ്രസിഡന്റ് എ പി മണികണ്ഠൻ, റൗഫ് കൊണ്ടോട്ടി (ലോകകേരള സഭ അംഗം ), ഐഎസ് സി എംസി മെമ്പറും ഫിഫ വേൾഡ് കപ്പിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി കൾച്ചറൽ ഫോക്കൽ പോയിന്റുമായ സഫീർ റഹ്മാൻ, കെബിഎഫ് പ്രസിഡന്റ്‌ സി. എ ഷാനവാസ്‌ ബാവ, ഹൈദർ ചുങ്കത്തറ, എഡിഎസ്ഒ വൈസ് പ്രസിഡന്റ്‌ വിഎസ് അബ്ദുൽറഹ്മാൻ, സയൻസ് ഇന്ത്യ ഫോറം ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് , പി പി എ ക്യു പ്രസിഡന്റ് സനൂബ്, വൈസ് പ്രസിഡന്റുമാരായ സനന്ത് രാജ്, സുനിൽ പെരുമ്പാവൂർ, സെക്രട്ടറി രാജേഷ് എം.ജി, ജോയിന്റ് സെക്രട്ടറി സുധ സന്തോഷ്, ട്രഷറർ മിധുൻ സാജു, പ്രോഗ്രാം കൺവീനർമാരായ ഷിജു, ജിബിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉസ്മാൻ, അൻസാർ, മഞ്ജുഷ, ബേസിൽ, സുനിൽ മുല്ലശ്ശേരി, മുഹമ്മദ് എം ഖാദർ, നിയാസ്, അനസ്, ഷഅബാൻ, സന്തോഷ് ഇടയത്ത്‌ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്തവർക്ക്‌ എംബിഎം ട്രാൻസ്പോർട്ട് കമ്പനി യാത്രാ സൗകര്യമൊരുക്കി. ഏഷ്യൻ മെഡിക്കൽ സെന്റർ സൗജന്യ ഹെൽത്ത് ചെക്കപ്പ് കൂപ്പണും, ഡെന്റൽ സ്‌ക്രീനിംഗിനായുള്ള ഡിസ്‌കൗണ്ട് കൂപ്പണും, രക്തദാനം ചെയ്ത ഇരുനൂറോളം പേർക്കു സീഷോർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഭക്ഷണവും, പിപിഎക്യൂന്റെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

STORY HIGHLIGHTS: PERUMBAVOOR PRAVASI ASSOCIATION BLOOD DONATION CAMP

Next Story

Popular Stories