Top

ഖത്തറിലും ഒമിക്രോണ്‍; രോഗബാധ നാലുപേര്‍ക്ക്, ജാഗ്രത ശക്തമാക്കി

നാല് ഖത്തര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

18 Dec 2021 5:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തറിലും ഒമിക്രോണ്‍; രോഗബാധ നാലുപേര്‍ക്ക്, ജാഗ്രത ശക്തമാക്കി
X

ഖത്തറില്‍ ആദ്യമയി കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാല് ഖത്തര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. രോഗം ബാധിച്ചവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച രാജ്യത്ത് 138 പേരിലും വിദേശ യാത്ര കഴിഞ്ഞെത്തിയ 26 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2356 ആണ് ആകെയുളള കൊവിഡ് കേസുകള്‍. 238 പേര്‍ രോഗമുക്തി നേടി.

അതേസമയം, യുഎഇയില്‍ 234 പേര്‍ക്ക് വെളളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. 3,32243 സാമ്പിള്‍ പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 127 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 7,43586 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 7,38387 പേര്‍ രോഗമുക്തി നേടി. 2151 പേര്‍ മരിച്ചു.

സൗദി അറേബ്യയില്‍ 80 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. 92 പേരാണ് രോഗമുക്തി നേടിയത്. സൗദിയില്‍ ഇതുവരെ 550622 പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 5,39885 പേര്‍ രോഗമുക്തി നേടി. 8860 പേരാണ് മരിച്ചത്. 31 പേര്‍ രാജ്യത്ത് നിലവില്‍ ഗുരുതരാവസ്ഥയിലാണ്.

ബഹ്‌റിനില്‍ 52 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 36 പേര്‍ രോഗമുക്തി നേടി. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 421 ആണ് സജീവ കൊവിഡ് കേസുകള്‍. കുവൈറ്റില്‍ 81 പേരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 30 പേര്‍ രോഗമുക്തി നേടി. ഇതുവരെ 4,13972 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. 4,11030 പേര്‍ രോഗമുക്തി നേടി.



Next Story