Top

ലോകകപ്പ്: ഖത്തറിന് അറബ് ലോ​കത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടാകുമെന്ന് മുഹമ്മദ് സലാഹ്

അറബ് ലോകത്ത് ആദ്യമായി ലോകകപ്പ് വരുന്നതിൽ സന്തോഷമുണ്ട്.

22 Aug 2022 11:35 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലോകകപ്പ്: ഖത്തറിന് അറബ് ലോ​കത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടാകുമെന്ന് മുഹമ്മദ് സലാഹ്
X

ദോഹ: ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് എല്ലാ അറബ് രാജ്യങ്ങളുടേയും പിന്തുണ ഉണ്ടാകുമെന്ന് ലിവര്‍പൂള്‍ താരവും ഈജിപ്ത് ഫുട്‌ബോള്‍ ടീം നായകനുമായ മുഹമ്മദ് സലാഹ്. ലോകകപ്പിൽ കളിക്കാൻ അവസരമില്ലെങ്കിലും ഖത്തറിലേക്ക് കളി കാണാൻ താനും എത്തുമെന്ന് സലാഹ് പറഞ്ഞു. ബീന്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് സലാഹിന്റെ പ്രതികരണം.

അറബ് ലോകത്ത് ആദ്യമായി ലോകകപ്പ് വരുന്നതിൽ സന്തോഷമുണ്ട്. ഖത്തറിന് അറബ് ലോകത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടാകും. എന്ന് സലാഹ് പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അവസാന കടമ്പയില്‍ സെനഗലിനോട് തോറ്റതോടെയാണ് ഈജിപ്തിന് ഖത്തറിലേക്കുള്ള വഴിയടഞ്ഞത്.

അറബ് ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരമാണ് മുഹമ്മദ് സലാഹ്. മികച്ച പ്രകടനത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് സലാഹ്. ബ്രിട്ടീഷ് മാധ്യമമായ സണ്‍ഡേ ടൈംസ് പുറത്തുവിട്ട ബ്രിട്ടനില്‍ ജീവിക്കുന്ന ഏറ്റവും ഉദാരമതികളായ വ്യക്തികളുടെ പട്ടികയില്‍ എട്ടാമനാണ് സലാഹ്.

23 കോടിയാണ് സലാഹ് ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. 2019ല്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന കെയ്‌റോയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുനർനിര്‍മ്മാണത്തിനായി സലാഹ് 23 കോടിയോളം രൂപ നല്‍കിയിരുന്നു.

STORY HIGHLIGHTS: Mohamed Salah Says Qatar will have the Full Support of the Arab World

Next Story