പ്രസവത്തിന് ആഴ്ചകള്‍ക്ക് ശേഷം മസ്തിഷ്കാഘാതം; മലയാളി ഡോക്ടർ ദോഹയില്‍ മരിച്ചു
ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജി വിഭാഗം റെസിഡന്റ് ഡോക്ടറായിരുന്നു ഹിബ.
11 Dec 2021 3:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഖത്തറില്‍ പ്രസവത്തിന് ശേഷമുണ്ടായ മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവ മലയാളി ഡോക്ടർ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഡോ. ഹിബ ഇസ്മയില്‍ (30)ആണ് ദോഹയിലെ ആശുപത്രിയില്വെച്ചു മരിച്ചത്. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജി വിഭാഗം റെസിഡന്റ് ഡോക്ടറായിരുന്നു ഹിബ.
മൂന്നാഴ്ച മുമ്പാണ് ഖത്തറില്‍ വെച്ച് ഹിബയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. തുടർന്ന് ആശുപത്രിവിട്ടെങ്കിലും കഴിഞ്ഞ ആഴ്ച അതികഠിനമായ തലവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷനിലെത്തിച് ഹിബയെ ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും മസ്തിഷ്കാഘാതം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് വെന്റിലേറ്ററിലായിരുന്ന ഹിബ വ്യാഴാഴ്ച രാത്രി മരണപ്പെട്ടു.
കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്റെയും മഹ്മൂദയുടെയും മകളാണ് ഹിബ ഇസ്മയില്‍. ഖത്തര്‍ ഫൗണ്ടേഷനില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്. മൃതദേഹം ഖത്തറിലെ അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.