കണ്ണൂർ സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചു
കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുൾസമദ് ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
24 March 2022 11:13 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ മരിച്ചു. ദോഹ സൂഖ് വാഖിഫിൽ അൽ റഈസ് പെർഫ്യൂം ഷോപ്പ് നടത്തുന്ന കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുൾസമദ് ( 70) ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ ബ്ലൂസലൂണിൽ ആണ് ജോലിചെയ്തിരുന്നത്. പിന്നീടാണ് സ്വന്തമായി പെർഫ്യൂം സ്ഥാപനം ആരംഭിച്ചത്. ഭാര്യ കെ.പി റൗളത്തും ഏക മകൻ റഈസും ഖത്തറിലുണ്ട്. ഫാത്തിമ ശിഫാനയാണ് മരുമകൾ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി (അബുദബി), അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുൽ മജീദ്, ഫാത്തിമ, പരേതയായ നഫീസ.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബു ഹമൂർ ഖൽബർസ്ഥാനിൽ മറവുചെയ്തു.
Story highlights: Malayali dead in Qatar
- TAGS:
- OBIT
- Qatar
- pravasi death
Next Story