Top

ഖത്തറിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

28 Jun 2022 10:46 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തറിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
X

ദോഹ: ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തൃശൂർ മാളിയേക്കൽപ്പടി തീയത്തയിൽ അഷ്‌റഫ് (57) ആണ് മരിച്ചത്. ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു. ദീർഘകാലമായി ഖത്തറിലെ പ്രവാസിയാണ്. ഫാമിലി ഫുഡ്​സെൻററിൽ ജോലിചെയ്യുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

വിമൻ ഇന്ത്യ ഗസ്സ യൂണിറ്റ് പ്രവർത്തക ജുമൈലയാണ്​ ഭാര്യ. മക്കൾ: സഫ, ഫൈസൂ. പിതാവ്​: പരേതനായ തീയത്തയിൽ അബൂബക്കർ. സഹോദരങ്ങൾ: മുസ്തഫ, ഷമീർ, സുലു, സുബൈദ, നദീറ, ഷാജിദ, പരേതനായ കമറുദ്ദീൻ.

Story Highlights: Malayalee died while undergoing treatment in Qatar

Next Story