Top

ഉദ്ഘാടനത്തിനൊരുങ്ങി ലോകകപ്പ് ഫൈനല്‍ വേദി; ലുസൈല്‍ സൂപ്പര്‍ കപ്പ് പോരാട്ടം നാളെ

നാളെ ഖത്തര്‍ സമയം രാത്രി 9 മണിക്കാണ് കിക്കോഫ്

8 Sep 2022 7:27 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഉദ്ഘാടനത്തിനൊരുങ്ങി ലോകകപ്പ് ഫൈനല്‍ വേദി; ലുസൈല്‍ സൂപ്പര്‍ കപ്പ് പോരാട്ടം നാളെ
X

ദോഹ: ലുസൈല്‍ സൂപ്പര്‍ കപ്പ് പോരാട്ടത്തിനൊരുങ്ങി ഖത്തര്‍. സൗദി ചാമ്പ്യന്‍മാരായ അല്‍ അഹ്ലിയും ഈജിപ്ഷ്യന്‍ ചാമ്പ്യന്‍മാരായ അല്‍ സമാലെകും തമ്മിലാണ് പോരാട്ടം. നാളെ ഖത്തര്‍ സമയം രാത്രി 9 മണിക്കാണ് കിക്കോഫ്. അറബ് മേഖലയിലെ കരുത്തരായ രണ്ട് ക്ലബുകള്‍ തമ്മിലുള്ള പോരാട്ടം നടക്കുക.

ലോകകപ്പിന്റെ കലാശപോരിന് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന മത്സരമാണിത്. നേരത്തെ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരം ഇവിടെ വെച്ച് നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്‌ബോള്‍ േസ്റ്റേഡിയമാണ് ലുസൈല്‍. അതോടൊപ്പം ലുസൈന്‍ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന മത്സരമാണിത്.

മത്സരത്തോടൊപ്പം സ്റ്റേഡിയത്തില്‍ അംറ ദിയാബ് നയിക്കുന്ന സംഗീത നിശയും ആരാധകരെ കാത്തിരിക്കുന്നുണ്ട്. കേരളത്തിലടക്കം ഏറെ ആരാധകരുള്ള ഗായകനാണ് അംറ ദിയാബ്. എല്ലാ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് പ്രത്യേകം പാര്‍ക്കിങ് ഏരിയയും നിശ്ചയിച്ചിട്ടുണ്ട്. മെട്രോ പുരലര്‍ച്ചെ മൂന്ന് മണിവരെ സര്‍വീസ് നടത്തും.

Story Highlight: World Cup final venue ready for inauguration; Lusail Super Cup fight tomorrow

Next Story