Top

ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം ഉണരുന്നു; ആഗസ്റ്റ് 11ന് ആദ്യ മത്സരം

ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിന് വേണ്ടി നിർമിച്ച അതി മനോഹര വേദിയാണ് ലുസൈൽ സ്റ്റേഡിയം. പരമ്പരാഗത അറബ് പാന പാത്രത്തിൽ ഫനാർ റാന്തലിന്റെ നിഴലും വെളിച്ചവും വീഴുന്നതാണ് സ്റ്റേഡിയത്തിന്റെ ഡിസൈൻ.

20 July 2022 7:45 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം ഉണരുന്നു; ആഗസ്റ്റ് 11ന് ആദ്യ മത്സരം
X

ദോഹ: ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം ഉണരുകയാണ്. ആഗസ്റ്റ് 11നാണ് സ്റ്റേഡിയത്തിൽ ഖത്തർ സ്റ്റാർസ് ലീഗിൽ അൽ അറബും അൽ റയാനും തമ്മിലുള്ള ആദ്യ മത്സരം. എന്നാൽ, ലുസൈൽ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല.

ഖത്തർ ലോകകപ്പ് ഫൈനൽ മത്സരത്തിന് വേണ്ടി നിർമിച്ച അതി മനോഹര വേദിയാണ് ലുസൈൽ സ്റ്റേഡിയം. പരമ്പരാഗത അറബ് പാന പാത്രത്തിൽ ഫനാർ റാന്തലിന്റെ നിഴലും വെളിച്ചവും വീഴുന്നതാണ് സ്റ്റേഡിയത്തിന്റെ ഡിസൈൻ. 80,000 പേർക്ക് ഈ സ്റ്റേഡിയത്തിൽ കളി കാണാൻ കഴിയും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമെന്ന ബഹുമതിയും ലുസൈൽ സ്റ്റേഡിയത്തിന് സ്വന്തമാണ്. ലോകകപ്പിനൊരുക്കിയ 8 സ്റ്റേഡിയങ്ങളിൽ ഉദ്ഘാടനം ചെയ്യാത്ത ഏകവേദി കൂടിയാണിത്.

ആഗസ്റ്റ് 11ന് ഖത്തർ സ്റ്റാർസ് ലീഗിൽ അൽ അറബി- അൽ റയാൻ മത്സരം ഇവിടെ നടക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനലിന് പുറമെ ബ്രസീലിന്റെയും അർജന്റീനയുടെയും ആദ്യ മത്സരവും ലുസൈൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. എജ്യുക്കേഷൻ സിറ്റി, അൽ തുമാമ, അൽ ജുനൂബ്, അഹ്‌മദ് ബിൻ അലി, ഖലീഫ ഇൻ്റർ നാഷണൽ സ്റ്റേഡിയം എന്നിവയിലും സ്റ്റാർസ് ലീഗ് മത്സരം നടക്കുന്നുണ്ട്.

Story highlights: Lusail Stadium, the venue of the Qatar World Cup final, wakes up; First match on August 11

Next Story

Popular Stories