Top

കൊല്ലം അഞ്ചല്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ചയാണ് മരിച്ചത്

23 Aug 2022 8:45 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കൊല്ലം അഞ്ചല്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
X

ദോഹ: കൊല്ലം അഞ്ചല്‍ വയലാ സ്വദേശി സുരേഷ് ബാബു(52) ഖത്തറില്‍ നിര്യാതനായി. ദോഹ ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ചയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ സദ്ദ് ഹമദ് ആശുപത്രിയില്‍ ചികിത്സതേടിയത്.

ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഭാര്യ: സിന്ധു സുരേഷ് ,മക്കള്‍: ഐശ്വര്യ എസ് ബാബു, അക്ഷയ എസ് ബാബു.

STORY HIGHLIGHTS: Kollam native died in qatar

Next Story