കൊടുങ്ങല്ലൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി
തൃശൂർ ജില്ലാ സൗഹൃദ വേദി കൈപ്പമംഗലം ഏരിയ പ്രവർത്തകനാണ്
1 March 2022 6:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. കറുകപ്പാടത്ത് ഇത്തിക്കണ്ണൻ ചാലിൽ നാസർ (50) അൽ ഖോറിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
30 വർഷത്തിലേറെയായി ഖത്തറിലുള്ള നാസർ തൃശൂർ ജില്ലാ സൗഹൃദ വേദി കൈപ്പമംഗലം ഏരിയ പ്രവർത്തകനാണ്. രാവിലെ ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഷിജി നാസർ. മകൻ: മുഹമ്മദ് ഇർഫാൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതായി തൃശുർ ജില്ലാ സൗഹൃദ വേദി പ്രവർത്തകർ അറിയിച്ചു. സഹോദരൻ ജലീൽ (സൈൻട്രേഡ്) ഖത്തറിലുണ്ട്.
STORY HIGHLIGHTS: Kodungallur native dies in Qatar
Next Story