Top

ഖാരിഫ് സലാല ; കുവൈറ്റ് എയര്‍വേയ്‌സിന്റെ ആദ്യ സീസണ്‍ വിമാനത്തിന് വാട്ടര്‍ സല്യൂട്ട്

കുവൈറ്റ് എയര്‍വേയ്‌സിന്റെ ആദ്യ സീസണ്‍ വിമാനം ഇന്നലെ സലാല വിമാനത്താവളത്തിലിറങ്ങി.

8 Jun 2022 8:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖാരിഫ് സലാല ; കുവൈറ്റ് എയര്‍വേയ്‌സിന്റെ ആദ്യ സീസണ്‍ വിമാനത്തിന് വാട്ടര്‍ സല്യൂട്ട്
X

മസ്‌കറ്റ് : മഹാമാരിക്ക് ശേഷം സലാലസിലെ ഖാരിഫ് ടൂറിസത്തിന് ഒരുങ്ങി. കുവൈറ്റ് എയര്‍വേയ്‌സിന്റെ ആദ്യ സീസണ്‍ വിമാനം ഇന്നലെ സലാല വിമാനത്താവളത്തിലിറങ്ങി. പരമ്പരാഗത വാട്ടര്‍ സല്യൂട്ടോടെയാണ് അധികൃതര്‍ വിമാനത്തെ സ്വാഗതം ചെയ്തത്. ഒമാന്‍ എയര്‍പോര്‍ട്ട്, സലാല എയര്‍പോര്‍ട്ട്, ഹെറിറ്റേജ് ആന്‍ഡ് ടൂറിസം മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ്, മസ്‌കറ്റിലെ കുവൈറ്റ് സ്റ്റേറ്റ് എംബസി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സലാല എയര്‍പോര്‍ട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സലിം ബിന്‍ അവാദ് അല്‍ യാഫെയ് കുവൈറ്റ് എയര്‍വേയ്സ് വിമാനത്തെ സ്വീകരിച്ചത്.

ആഴ്ചയില്‍ ചൊവ്വാഴ്ചയും ശനിയാഴ്ചയുമായി രണ്ട് സര്‍വീസുകളാണ് കുവൈറ്റ് എയര്‍വേയ്‌സ് സലാലയിലേക്ക് നടത്തുക. കുവൈറ്റ് എയര്‍വേയ്സ് ഒമാനിലെ സുല്‍ത്താനേറ്റിലെ സലാലയിലേക്ക് ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാനങ്ങള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലോകമെമ്പാടും തങ്ങളുടെ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എയര്‍ലൈന്‍ ആരംഭിച്ചതെന്നും കുവൈറ്റ് എയര്‍വേയ്സിന്റെ സിഇഒ മാന്‍ റസൂഖി പറഞ്ഞു. ഏറ്റവും പുതിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ സലാല ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്. ഇതിലൂടെ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധം മെച്ചപ്പെടുകയും ചെയ്യും.

മിക്ക രാജ്യങ്ങളും കടുത്ത താപനിലയാവുമ്പോഴും സലാലയില്‍ തണുപ്പാകും. സുഖപ്രദമായ ഈ കാലാവസ്ഥയുടെ സമയത്ത് നിരവധി ആളുകള്‍ ഈ പ്രദേശത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖരീഫ് സീസണിലേക്കുള്ള സന്ദര്‍ശകരെ സ്വീകരിക്കാനായി ദോഫാര്‍ ഗവര്‍ണറേറ്റില്‍ അധികൃതര്‍ തയ്യാറാണ്.

Story highlights: Kharif Salalah; Water salute to Kuwait Airways' first season flight

Next Story