Top

കതാറ റമദാൻ സംഗമം നാളെ; യുവ പണ്ഡിതൻ ഡോ. വാസിഅ് സംസാരിക്കും

20 April 2022 7:01 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കതാറ റമദാൻ സംഗമം നാളെ; യുവ പണ്ഡിതൻ ഡോ. വാസിഅ് സംസാരിക്കും
X

ദോഹ: ഖത്തറിലെ കതാറ ആംഫി തിയറ്ററിൽ നടക്കുന്ന റമദാൻ സംഗമത്തിൽ കേരളത്തിൽ നിന്നുള്ള യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. അബ്ദുൽ വാസിഅ് ധർമഗിരി സംസാരിക്കും. ഏപ്രിൽ 21 വ്യാഴാഴ്ച രാത്രി 9.30 ന് ആരംഭിക്കുന്ന സംഗമത്തിൽ കുടുംബ സമേതം പ്രവേശനമുണ്ട്. ഖത്തർ ഇസ് ലാമിക കാര്യ ( ഔഖാഫ് ) മന്ത്രാലയത്തിന് കീഴിലെ ബിൻ സായിദ് കൾച്ചറൽ സെന്റർ ആണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.

ഇതാദ്യമായാണ് ഒരു മലയാളിക്ക് ഖത്തറിന്റെ സാംസ്കാരിക തലസ്ഥാനമായ കതാറയിലെ ആംഫി തിയേറ്ററിൽ ആയിരങ്ങളെ അഭിസംബോധന ചെയ്യാൻ അവസരം ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം മലയാളികളാണ് എന്ന നിലയിൽ കൂടിയാണ് ഈ ക്ഷണം.

മലേഷ്യയിലെ ഇസ് ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ് ലാമിക് ജൂറിസ്പ്രഡൻസിൽ ഗവേഷണ ബിരുദം നേടിയ ഡോ.വാസിഅ് കേരള ഇസ് ലാമിക പണ്ഡിത സഭാംഗവും ദോഹ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സ്റ്റഡി & റിസർച് ഡയറക്ടറും, ദോഹ അൽ മദ്‌റസ അൽ ഇസ് ലാമിയ പ്രിൻസിപ്പളുമാണ്.ദോഹയിലെ മലയാളി സമൂഹം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ യാസിർ ഇ ആവശ്യപ്പെട്ടു. മറ്റ് വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ: 5009 2925

STORY HIGHLIGHTS: Katara iftar meet tomorrow

Next Story