നോർക്ക റൂട്ട്സ് ഡയറക്ടർ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി
6 Jun 2022 10:56 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഉപരാഷ്ട്രപ്രതിയുമായി നോർക്ക റൂട്ട്സ് ഡയറക്ടറും എ.ബി.എൻ കോർപറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ കൂടിക്കാഴ്ച്ച നടത്തി. പ്രവാസികളും പ്രശ്നങ്ങളും പ്രതിസന്ധിയും ഖത്തറിലെ ഇന്ത്യൻ സംരംഭകരുടെ പ്രശ്നങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത്.
ഖത്തറിൽ പ്രവാസികൾക്ക് നൽകുന്ന പിന്തുണയും ആദരവും സന്തോഷം നൽകുന്നതാണെന്നും സുരക്ഷിതമായ രാജ്യമാണെന്നും ജെ.കെ മേനോൻ ഉപരാഷ്ട്രപതിയെ അറിയിച്ചു. രാജ്യങ്ങൾ തമ്മിൽ കരുത്തുറ്റ സഹകരണം വളർത്തിയെടുക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചാണ് ഇദ്ദേഹം മടങ്ങിയത്.
Story Highlights: JK Menon held discussions with the Vice President
- TAGS:
- Norka Roots
Next Story