Top

വിരാട് കോഹ്‌ലി ഖത്തറില്‍; ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ് കാത്തിരിക്കുന്നിടത്ത് ക്രിക്കറ്റ് ഇതിഹാസം എന്തിനെത്തിയെന്ന ആകാംക്ഷയില്‍ ആരാധകര്‍

ഖത്തര്‍ ടൂറിസത്തിന്റെ അതിഥിയായാണ് കോഹ്‌ലി എത്തിയത്

24 Aug 2022 7:41 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വിരാട് കോഹ്‌ലി ഖത്തറില്‍;  ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ് കാത്തിരിക്കുന്നിടത്ത് ക്രിക്കറ്റ് ഇതിഹാസം എന്തിനെത്തിയെന്ന ആകാംക്ഷയില്‍ ആരാധകര്‍
X

ദോഹ: ഖത്തറില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഖത്തര്‍ ടൂറിസത്തിന്റെ അതിഥിയായാണ് കോഹ്‌ലി എത്തിയത്. ദുബായിലായിരുന്ന അദ്ദേഹം ഇന്നലെയാണ് ഖത്തര്‍ സന്ദര്‍ശനം നടത്തിയത്.

സന്ദര്‍ശനത്തിനിടെ 321 ഒളിമ്പിക് മ്യൂസിയവും കോഹ്‌ലി സന്ദര്‍ശിച്ചു. ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ് കാത്തിരിക്കുന്ന ഖത്തറില്‍ ക്രിക്കറ്റ് ഇതിഹാസം എന്തിനെത്തിയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിമാനത്താവളത്തിലും മറ്റുമായി അദ്ദേഹത്തെ കണ്ട ആരാധകര്‍ ദൃശങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചിട്ടുണ്ട്.

ക്രിക്കറ്റിനു പുറമെ കോഹ്‌ലിയുടെ ഫുട്‌ബോള്‍ പ്രിയവും പ്രശസ്തമാണ്. ഐഎസ്എല്ലില്‍ ഗോവ ടീമിന്റെ ഉടമസ്ഥരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ താരത്തിന്റെ ഖത്തര്‍ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.

STORY HIGHLIGHTS: Indian cricketer virat kohli in qatar

Next Story