Top

ഖത്തറിലാണോ; ഈ ആപ്പുകള്‍ ഫോണില്‍ വേണം

മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെ നിയന്ത്രണങ്ങള്‍, ഗ്രീന്‍ സ്റ്റാറ്റസ് സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എഹ്‌തെറാസ് അപ്ലിക്കേഷന്‍.

17 Jun 2022 8:45 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തറിലാണോ; ഈ ആപ്പുകള്‍ ഫോണില്‍ വേണം
X

ദോഹ: നിങ്ങള്‍ ഖത്തറില്‍ സന്ദര്‍ശകരോ, താമസക്കാരോ ആണോ ജീവിതം സുഗമമാക്കാന്‍ ഈ ആപ്പുകള്‍ ഫോണില്‍ സൂക്ഷിക്കേണ്ടതാണ്. പ്രധാനമായും പത്ത് ആപ്പുകളാണ് സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ദൈനംദിന ജീവിതത്തില്‍ ഖത്തറിലെ സൗകര്യങ്ങള്‍ വിരല്‍ തുമ്പിലെത്തുന്നത്തിക്കുന്ന സേവനങ്ങളാണ് ഇവ ഒരുക്കുന്നത്.

എഹ്‌തെറാസ്, മെട്രാഷ്2, വേസ്(waze), ഖത്തര്‍ റെയില്‍, കര്‍വ ടാക്‌സി, ഊബര്‍, കര്‍വ ബസ്, ഫുഡ് ഡെലിവറി ആപ്പ്, എന്റര്‍ടൈനര്‍, ഖത്തര്‍ ഇവന്റ്‌സ് എന്നിവയാണ് പ്രധാനമായും ഖത്തറിലുള്ളവര്‍ സൂക്ഷിക്കേണ്ട മൊബൈല്‍ അപ്ലിക്കേഷനുകള്‍.

എഹ്‌തെറാസ്(Ehteraz): മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെ നിയന്ത്രണങ്ങള്‍, ഗ്രീന്‍ സ്റ്റാറ്റസ് സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ അപ്ലിക്കേഷന്‍. യാത്രക്കും മാളുകളിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതിനുള്ള അനുമതി തീരുമാനിക്കുന്ന സാങ്കേതിക സഹായം. ഇന്ന് ഖത്തറിലുള്ള എല്ലാവരിലും ഉള്ളതാണ് ഈ അപ്ലിക്കേഷന്‍.

മെട്രാഷ്2(Metrash2): രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളാണ് ഈ അപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നത്. ഇടപാടുകളും പേയ്‌മെന്റുകളും മെട്രാഷ്2 ലൂടെ നടത്താനാവും. അതുകൊണ്ട് തന്നെ ജനപ്രീതി നേടിയ ആപ്പുകളിലൊന്നാണ് മെട്രാഷ്2.

വേസ്(waze): ഖത്തറില്‍ യാത്രചെയ്യാനുള്ള ദിശ മനസിലാക്കാനാവുന്നതാണ് ഈ ആപ്. രാജ്യത്തുള്ള ഓരോരുത്തര്‍ക്കും ഉപകാരപ്പെടുന്നതാണ് വേസ്. യാത്രാവേളകളില്‍ റൂട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വേസ് ജനങ്ങള്‍ ഉപയോഗിച്ചു വരുന്നതാണ്.

ഖത്തര്‍ റെയില്‍(Qatar rail): പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന അപ്ലിക്കേഷനാണിത്. ദോഹ മെട്രോ, ലുസൈല്‍ ട്രാം പുനര്‍ക്രമീകരിച്ച സമയക്രമവും മാപ്പുകളും ഖത്തര്‍ റെയിലില്‍ കാണാനാവും. അതുകൊണ്ട് തന്നെ യാത്ര സമയം ഉറപ്പുവരുത്താന്‍ സഹായിക്കുന്നതാണ് ഈ അപ്ലിക്കേഷന്‍.

കര്‍വ ടാക്‌സി(Karwa taxi): ദോഹ മെട്രോ, ലുസൈല്‍ ട്രാം യാത്രക്കാര്‍ക്ക് ഒരുക്കുന്ന സൗജന്യ പോയിന്റ്-ടു-പോയിന്റ് സേവനമാണിത്. തെരഞ്ഞെടുത്ത സ്ഥലത്ത് നിന്ന് കര്‍വ ടാക്‌സി വഴി യാത്ര തുടരാം.

ഊബര്‍(Uber): അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന ഊബര്‍ ആപ്പാണ് മറ്റൊരു ക്യാബ്-ഹെയ്ലിംഗ് ആപ്പ്. ഇത് ഉപയോഗിക്കാന്‍ ലളിതമാണ്. ഖത്തറിലെ മിക്ക സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാനാവും. പണമോ കാര്‍ഡോ വഴി പണമടച്ച് ഉപയോഗപ്പെടുത്താം.

ഫുഡ് ഡെലിവറി ആപ്പ്: ഖത്തറില്‍ നിരവധി ഫുഡ് ഡെലിവറി ആപ്പുകള്‍ ഉണ്ട്. തലാബത്ത്, സ്‌നൂനു, റഫീഖ് തുടങ്ങിയ ആപ്പുകള്‍ വഴി പലചരക്ക് സാധനങ്ങള്‍, പൂക്കള്‍, മരുന്നുകള്‍ എന്നിവയും മറ്റും ഓര്‍ഡര്‍ ചെയ്യാനാവും.

എന്റര്‍ടെയ്‌നര്‍: ആപ്പ് ഉപയോഗിച്ച് ഡൈനിംഗ്, ഷോപ്പിംഗ്, വിനോദം എന്നിവയ്ക്കും മികച്ച ഡീലുകളും പ്രൊമോകളും കണ്ടെത്താനാവും. സബ്സ്‌ക്രൈബുചെയ്യതാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. സബ്സ്‌ക്രിപ്ഷന്റെ കാലയളവിലാണ് സൗകര്യങ്ങള്‍ ലഭ്യമാകുക.

ഖത്തര്‍ ഇവന്റ്‌സ്: ഖത്തറില്‍ നടക്കുന്ന മിക്ക സംഭവങ്ങളും ഖത്തര്‍ ഇവന്റുകള്‍ അറിയിക്കും. കലാ പ്രദര്‍ശനങ്ങളും ഷോകളും മുതല്‍ വിപണികള്‍ വരെ ഖത്തറിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഖത്തര്‍ ഇവന്റ്‌സ്.

ഗൂഗിള്‍ പ്ലേ, അപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഖത്തര്‍ ജീവിതം ആഘോഷമാക്കാന്‍ സഹായിക്കുന്ന ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാം.

Story Highlights: In Qatar; You need these apps on your phone


Next Story