ഇടുക്കി സ്വദേശി ഖത്തറില്‍ അന്തരിച്ചു
മൃതദേഹം ഖത്തറില്‍ തന്നെ സംസ്കരിക്കും
12 Feb 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി ബാലഗ്രാം കരുണാപുരം സ്വദേശി ഹാഷിം അബ്ദുല്‍ ഹഖ് ദോഹയില്‍ വെച്ച് മരിച്ചു. 32 വയസ്സായിരുന്നു. അക്രോബാറ്റ് ലിമോസിന് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഹാഷിമിനെ അല്‍ ദാഇയില് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം അല്‍ഖോര്‍ മോര്‍ച്ചറിയിലാണ്. പോലീസ് ക്ലീയറന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖത്തറില്‍ തന്നെ സംസ്കരിക്കുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്മാന് മെഹ്ബൂബ് നാലകത്ത് അറിയിച്ചു.
പിതാവ് അബ്ദുല്‍ ഹഖ്, മാതാവ് റൈഹാനത്ത്, രണ്ട് സഹോദരിമാരുണ്ട്.
- TAGS:
- qatar
- idukki
- idukkinative
Next Story