Top

ഖത്തറിൽ ആദ്യ മങ്കി പോക്സ്​ സ്ഥിരീകരിച്ചു

21 July 2022 11:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തറിൽ ആദ്യ മങ്കി പോക്സ്​ സ്ഥിരീകരിച്ചു
X

ദോഹ: ഖത്തറിൽ ആദ്യ മങ്കി പോക്സ്​ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും മടങ്ങിയെത്തിയ വ്യക്തിയിലാണ്​ രോഗം കണ്ടെത്തിയത്​. രോഗിയെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ച്​ ആവശ്യമായി ചികിത്സ നൽകിയതായി അറിയിപ്പിൽ വ്യക്തമാക്കി. രോഗിയുമായി സമ്പർക്കം പുലർത്തിയ വ്യക്​തികളെ തിരിച്ചറിഞ്ഞ്​ ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക്​ നിരീക്ഷിക്കും. ​

വിദേശത്ത് നിന്നും ഖത്തറിലേക്ക് മടങ്ങിയ ഒരു യാത്രക്കാരനിലാണ് രോഗം കണ്ടെത്തിയത്. രോഗി ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും കുരങ്ങുപനി കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന വ്യക്തിയെയും കണ്ടെത്തി, ഇയാൾ നിരീക്ഷണത്തിലാണ്.

സംശയാസ്പദമായ കുരങ്ങുപനി കേസുകൾ നേരത്തേ കണ്ടെത്തുന്നതിന് ആവശ്യമായ എല്ലാ സംരക്ഷണ നടപടികളും സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. രോഗ നിർണയത്തിന്​ ദേശീയ ലബോറട്ടറികൾ സജ്ജമാക്കിയതിനൊപ്പം രോഗ നിയന്ത്രണത്തിനുള്ള മാർഗനിർദേശങ്ങളും ആരോഗ്യവിഭാഗം തയ്യാറാക്കിയിട്ടുണ്ട്​. ലോകാരോഗ്യ സംഘടനയുമായി ഏകോപിപ്പിച്ച്​ രാജ്യാന്തര തലത്തിലെയും മേഖലയിലെയും രോഗവ്യാപനം സംബന്ധിച്ച്​ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നതായും ആരോഗ്യ മന്ത്രാലയം വെബ്​സൈറ്റിൽ വിശദമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS: First case of monkey pox detected in Qatar

Next Story