Top

പ്രവാസി മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട് ചെർപ്പുളശേരി മഠത്തിപറമ്പ് കാഞ്ഞിരകുണ്ടിൽ ഷാജി മുഹമ്മദ് ആണ് മരിച്ചത്

12 March 2022 6:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസി മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു
X

ദോഹ: പ്രവാസി മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെർപ്പുളശേരി മഠത്തിപറമ്പ് കാഞ്ഞിരകുണ്ടിൽ ഷാജി മുഹമ്മദ് (48) ആണ് മരിച്ചത്. മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയായിരുന്നു. ചെർപ്പുളശ്ശേരി കാഞ്ഞിരക്കുണ്ടിൽ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. സുനീറയാണ് ഭാര്യ. മക്കൾ - ഷഹാന, സന.

നേരത്തെ ദുബൈയിലും മലേഷ്യയിലുമായിരുന്ന ഷാജി, മൂന്ന് വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. അൽ വക്രയിലായിരുന്നു താമസം. വക്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അൽ ഇഹ്‍സാൻ ഭാരവാഹികൾ അറിയിച്ചു.

മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരിച്ചു

ദമ്മാം: മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം, കടക്കൽ, പാലങ്ങാട് സ്വദേശി പൂരം വീട്ടിൽ രാധാകൃഷ് ണൻ (60) ആണ് മരിച്ചത് . അദാമയിൽ 25 വർഷത്തോളം ഹൗസ് ഡ്രൈവവറായി ഖത്വീഫിലെ മുഹമ്മദിയയിൽ ജോലിചെയ് തിരുന്ന രാധാകൃഷ് ണൻ 10 വർഷം മുമ്പ് എക് സിറ്റിൽ നാട്ടിൽ പോവുകയും പുതിയ വിസയിലെത്തി ഷിപ്പിങ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുകയുമായിരുന്നു.

രാവിലെ എട്ട് മണിക്ക് ജോലിയിൽ പ്രവേശിക്കണ്ട രാധാകൃഷ്ണനെ സമയം ഏറെ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് അ ന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ് . രാധികയാണ് ഭാര്യ. രമ്യ രാധാകൃഷ് ണൻ, രാഹുൽ രാധാകൃഷ് ണൻ എന്നിവർ മക്കളാണ് .

Story highlights: Expatriate Malayali dies of heart attack in Qatar

Next Story