Top

പ്രവാസി മലയാളി മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് മരിച്ചു

മട്ടന്നൂര്‍ പനയത്താംപറമ്പ് എല്‍പി സ്‍കൂളിന് സമീപം പരേതനായ സിപി കുഞ്ഞിരാമന്റെ മകന്‍ സുമേഷ് കാവുങ്കല്‍ (48) ആണ് മരിച്ചത്.

5 March 2022 7:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസി മലയാളി മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഖത്തറില്‍ മരിച്ചു. കണ്ണൂര്‍, മട്ടന്നൂര്‍ പനയത്താംപറമ്പ് എല്‍പി സ്‍കൂളിന് സമീപം പരേതനായ സിപി കുഞ്ഞിരാമന്റെയും കെ നാരായണിയുടെയും മകന്‍ സുമേഷ് കാവുങ്കല്‍ (48) ആണ് മരിച്ചത്.

17 വര്‍ഷമായി ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്‍തുവരുകയായിരുന്നു . മസ്‍തിഷ്‍കാഘാത്തെ തുടര്‍ന്ന് പത്ത് ദിവസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു. ഭാര്യ- സന്ധ്യ. മക്കൾ- ആദി ദേവ്, ആയുഷ്‌ ദേവ്‌ ഇരുവരും വിദ്യാർത്ഥികൾ (കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ - സജീവൻ (ഡ്രൈവർ), സുഷമ (ഏച്ചൂർ), സജിഷ (തലമുണ്ട), സബി രാജ് (ഗൾഫ്). നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക്​ കൊണ്ടുപോയി.

'കാർത്തിക് ഉണ്ടോയെന്ന് നിങ്ങളൊന്ന് ചുറ്റും നോക്കണം'; ഷാർജയിലെ പ്രവാസികളോട് അഭ്യർത്ഥന

മലയാളി യുവാവിനെ ഷാർജയിലെ കാണാതായി. കണ്ണൂർ സ്വദേശി കാർത്തികിനെയാണ് ഷാർജ അൽ നാഹ്ദയില്‍ വെച്ച് കാണാതായിരിക്കുന്നത്. ഓട്ടിസ്റ്റിക് ആയതുകൊണ്ട് തന്നെ കാർത്തികിന് സംസാര ശേഷിയില്ലെന്നും പ്രവാസികൾ സഹായിക്കണമെന്നും മാതാപിതാക്കൾ അറിയിച്ചു. കാണാതാവുന്ന സമയത്ത് വെള്ള ടീ ഷർട്ടായിരുന്നു വേഷം.

ഷാർജ അൽ നാഹ്ദയിൽ നിന്ന് ശനിയാഴ്ച്ചയാണ് കാർത്തികിനെ കാണാതാവുന്നത്. മാതാപിതാക്കൾ ഷാർജാ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാർത്തികിനെ കണ്ടുകിട്ടുന്നവർ ഉടൻ വിവരം +971 55 554 7879, +971 52 966 693, 052 9666936 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നാണ് അഭ്യർത്ഥന.

Next Story