Top

ഈദ് അവധി; ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

മെയ് 1 മുതൽ മെയ് 9 വരെയാണ് ഈ സമയക്രമം തുടുരുക. 10ാം തിയതി മുതൽ ജോലി സമയം പൂർവ്വസ്ഥിതിയിലേക്ക് മാറും

30 April 2022 1:14 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഈദ് അവധി; ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു
X

ദോഹ: ഖത്തറിലെ ഈദ് അൽ ഫിത്തർ അവധി ദിനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്. മെയ് 1 മുതൽ മെയ് 9 വരെയാണ് ഈ സമയക്രമം തുടുരുക. 10ാം തിയതി മുതൽ ജോലി സമയം പൂർവ്വസ്ഥിതിയിലേക്ക് മാറും.

അൽ ജുമൈലി ഹെൽത്ത് സെന്റർ ഓൺലൈനായി 24 മണിക്കൂർ പ്രവർത്തിക്കും. റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്റർ, അൽ ഷഹാനിയ, അബൂബക്കർ അൽ സിദ്ദിഖ്, മുഐതർ, അൽ റുവൈസ്, അൽ കഅബാൻ, ഉമ്മുസ്ലാൽ, ഗരാഫത്ത് അൽ റയ്യാൻ, റൗദത്ത് അൽ ഖൈൽ എന്നീ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. അൽ വജ്ബ, അൽ വാബ്, ഖത്തർ യൂണിവേഴ്‌സിറ്റി ഹെൽത്ത് സെന്ററുകൾ, ഉമ്മു ഗുവൈലിന, സൗത്ത് അൽ വക്ര, അൽ ദായെൻ, ലെഗൈ്വരിയ, അൽ കഅബാൻ, അൽ നഖ്‌ല, അൽ കരാന എന്നീ അരോഗ്യ കേന്ദ്രങ്ങൾ അടച്ചിടുമെന്നറിയിച്ചു.

അൽ വജ്ബ, അൽ വാബ്, ഖത്തർ യൂണിവേഴ്‌സിറ്റി ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി കോൾ സെന്ററുകളിലെ കൊവിഡ് വാക്‌സിനേഷൻ ക്ലിനിക്കും മുൻകൂട്ടി ബുക്ക് ചെയ്യ്തവർക്കായും തുറന്ന് പ്രവർത്തിക്കും. അൽ ഖോർ, അൽ റുവൈസ്, അൽ ഷഹാനിയ, മെസൈമീറും മുഐതറും എന്നിവ രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളിലെ ദന്ത വിഭാഗം രാവിലെ 7 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്. ലീബൈബ്, അൽ തുമാമ, മുഅത്തിയർ ഹെൽത്ത് സെന്ററുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും നൽകിയിട്ടുള്ള അപ്പോയിന്റ്മെന്റുകൾ അനുസരിച്ച് പ്രത്യേക ക്ലിനിക്കുകൾ ലഭ്യമാകും.

STORY HIGHLIGHTS: Eid holiday; The opening hours of health centers in Qatar have been announced

Next Story