Top

ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയിലെത്തുന്നവര്‍ റൂം ബുക്ക് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയേക്കും

വെബ്‌സൈറ്റിൽ നിന്നും ബുക്കിംഗ് വിവരങ്ങൾ നീക്കം ചെയ്തു

6 April 2022 3:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയിലെത്തുന്നവര്‍ റൂം ബുക്ക് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയേക്കും
X


ദോഹ: ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത റൂം ബുക്കിംഗ് ഒഴിവാക്കിയേക്കുമെന്ന് സൂചന. ബുക്കിങ്ങിനായി സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ച 'ഡിസ്‌കവര്‍ ഖത്തര്‍' വെബ്സൈറ്റില്‍ നിന്നും ബുക്കിംഗ് സേവനത്തിനുള്ള ലിങ്ക് അപ്രത്യക്ഷമായിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും, സ്ഥിരീകരണം ലഭിച്ചാല്‍ ബുക്കിഗിനുള്ള ലിങ്ക് വീണ്ടും സൈറ്റില്‍ ലഭ്യമാവുമെന്നുമാണ് 'ഡിസ്‌കവര്‍ ഖത്തറിന്റെ' പ്രതികരണം. ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്നവര്‍ റൂം ബുക്ക് ചെയ്യണമെന്ന നിബന്ധന അധികൃതര്‍ പിന്‍വലിച്ചാല്‍, ഇന്നും ഇന്നലെയുമായി റൂം ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് വന്‍ ബാധ്യത സൃഷ്ടിക്കാന്‍ സാധ്യതയുള്ള പുതിയ നിയമത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം അലയടിച്ചിരുന്നു.

ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ റിസര്‍വേഷന്‍ നിര്‍ബന്ധമാക്കിയതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എത്ര ദിവസമാണോ വിസയുടെ കാലാവധി അത്രയും ദിവസത്തെ ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമായും നടത്തിയിരിക്കണം. കുറഞ്ഞത് രണ്ട് ദിവസവും, പരമാവധി അറുപത് ദിവസവുമാണ് ഇത്തരത്തില്‍ റൂം ബുക്ക് ചെയ്യാന്‍ കഴിയുക. ഖത്തറില്‍ ഉള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ആണെങ്കിലും, ഹോട്ടല്‍ ബുക്ക് ചെയ്യണം എന്നിങ്ങനെയായിരുന്നു നിര്‍ദ്ദേശം.

ഏപ്രില്‍ 14 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും എന്നായിരുന്നു അറിയിച്ചിരുന്നത്. ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്നവരുടെ ചെലവ് പതിന്മടങ്ങ് വര്‍ധിക്കുമെന്നതിനാല്‍ പുതിയ നിയമത്തെ പ്രവാസികള്‍ ഏറെ ആശങ്കയോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്.

STORY HIGHLIGHTS: Discover Qatar removes visa on arrival hotel booking option from website

Next Story