Top

ഖത്തറിൽ പെരുന്നാളാഘോഷത്തിനിടെ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു, ഒന്നര വയസുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു

ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ മരുഭൂമിയിലെ കല്ലിൽ തട്ടി തലകീഴായി മറിഞ്ഞുവെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന വിവരം.

4 May 2022 5:08 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തറിൽ പെരുന്നാളാഘോഷത്തിനിടെ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു, ഒന്നര വയസുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു
X

ദോഹ: ഖത്തറിൽ പെരുന്നാൾ അവധി ആഘോഷങ്ങൾക്കിടെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പൊന്നാനി മാറഞ്ചേരി പുറങ്ങ്‌ കുണ്ടുകടവ്‌ കളത്തിൽപടിയിൽ താമസിക്കുന്ന റസാഖ്‌ (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത്​ മങ്ങാട്ട് (37), കോഴിക്കോട്​ സ്വദേശി ഷമീം മാരൻ കുളങ്ങര (35) എന്നിവരാണ് മരണപ്പെട്ടത്. സജിത്തിന്റെ ഭാര്യയും ഒന്നരവയസുള്ള കുഞ്ഞും അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഭാര്യ പരിക്കുകളോടെ ഹമദ്​ മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്​. കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നാണ് ലഭ്യമാവുന്ന വിവരം.

ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ മരുഭൂമിയിലെ കല്ലിൽ തട്ടി തലകീഴായി മറിഞ്ഞുവെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന വിവരം. ഉടൻ എയർ ആംബുലൻസെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മൂവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. സജിത്തിന്റെ വാ​ഹനം ഓടിച്ച ഡ്രൈവർ ശരൺജിത് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

മൃതദേഹം വക്​റയിലെ ഹമദ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോ​ഗിക നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​ മുഐതറിൽ നിന്നും രണ്ടു വാഹനങ്ങളിലായാണ്​ സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു റസാഖ്​. സജിത്ത്​ വുഖൂദ്​ പെട്രോൾ സ്​റ്റേഷനിൽ ജീവനക്കാരനാണ്​.

Story Highlights: Car accident during Eid celebrations in Qatar; Three Malayalees died

Next Story