Top

ഖത്തര്‍ നാവികസേനക്ക് കരുത്തായി 'അല്‍ ശമാല്‍ ' പരിശീലനപ്പടക്കപ്പല്‍

ഇസ്താംബൂളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയാണ് കപ്പല്‍ ഉദ്ഘാടനം ചെയ്തത്.

26 Feb 2022 9:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തര്‍ നാവികസേനക്ക് കരുത്തായി അല്‍ ശമാല്‍  പരിശീലനപ്പടക്കപ്പല്‍
X

ഖത്തര്‍ നാവിക സേനയ്ക്ക് കരുത്തായി പുതിയ പരിശീലനപ്പടക്കപ്പല്‍. ലോകത്തിലെ ഏറ്റവും വലിയ പരിശീലന കപ്പലുകളിലൊന്നായ അല്‍ ശമാലാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇസ്താംബൂളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയാണ് കപ്പല്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകാര്‍, തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മുഹമ്മദ് ബിന്‍ നാസര്‍ അല്‍ഥാനി, ഖത്തര്‍ മിലിറ്ററി അറ്റാഷെ മേജര്‍ ജനറല്‍ മുഹമ്മദ് റാഷിദ് അല്‍ ഷഹ്‌വാനി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

2018 മാര്‍ച്ചില്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് അനാഡൊലു ഷിപ്പ്‌യാര്‍ഡില്‍ കപ്പല്‍ നിര്‍മ്മാണം ആരംഭിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളോടെ സൈനിക പരിശീലനം പൂര്‍ത്തിയാക്കുന്നതിന്റെ കൂടി ഭാഗമായാണ് അല്‍ശമാല്‍ നാവിക സേനയുടെ ഭാഗമാവുന്നത്.

നേവല്‍ കാഡറ്റ് പരിശീലനത്തിന് പുറമെ പുറം കടലില്‍ പട്രോള്‍ ഡ്യൂട്ടിക്കും അല്‍ശമാല്‍ ഉപയോഗിക്കും. ഒരേസമയം 76 നേവല്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കാന്‍ ശേഷിയുള്ളതാണ് അല്‍ ശമാല്‍.

STORY HIGHLIGHTS: Al Shamal training ship strengthens Qatari navy

Next Story