Top

പറക്കാം ഫിഫ ലോകകപ്പ് കാണാന്‍; ആരാധകര്‍ക്കായി വിമാന കമ്പനികള്‍ ഒരുങ്ങി

ദുബായ്, കുവൈറ്റ് സിറ്റി, മസ്കറ്റ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ആരാധകര്‍ക്ക് സൗകര്യമൊരുങ്ങുക

27 May 2022 10:59 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പറക്കാം ഫിഫ ലോകകപ്പ് കാണാന്‍; ആരാധകര്‍ക്കായി വിമാന കമ്പനികള്‍ ഒരുങ്ങി
X

ദോഹ: ഫിഫ ലോകകപ്പ് 2022 കാണാന്‍ ലോകം കാത്തിരിക്കുമ്പോള്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ ഉയര്‍ത്തിയും കരാറുകള്‍ ഒപ്പിട്ടും ഒരുങ്ങി. ദുബായില്‍ നിന്നും ഖത്തറിലേക്കുള്ള സര്‍വീസുകള്‍ ഉയര്‍ത്തിയതായ് ഫ്‌ലൈ ദുബായ് അറിയിച്ചിട്ടുണ്ട്. കുവൈറ്റ് എയര്‍വേയ്‌സും ഒമാന്‍ എയര്‍വേയ്‌സും സൗദിയ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വെയ്‌സും പങ്കാളിത്തതോടെ സര്‍വീസുകള്‍ നടത്താനായി ഖത്തറി പിയറുമായി കരാര്‍ ഒപ്പിട്ടുണ്ട്. 188 ദിവസത്തേക്കാണ് കരാറുകൾ നിലനിൽക്കുക. ദിവസേനയുള്ള വിമാന സര്‍വീസുകള്‍ കമ്പനികള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വിമാനകമ്പനികളുടെ കരാര്‍ പ്രകാരം ഫിഫ ലോക കപ്പ് മാച്ച് ടിക്കറ്റ് ഉടമകളെ ടൂര്‍ണമെന്റിനെത്തിക്കാനായി 24 മണിക്കൂറും ദോഹയിലേക്ക് വിമാനങ്ങള്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ട്.

ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മേളയ്ക്ക് ഖത്തറിലേക്കും പുറത്തേക്കും ദിവസേന നേരിട്ടുള്ള വിമാനങ്ങളാണ് കരാറിലൂടെ കമ്പനികള്‍ ഉറപ്പുനല്‍കുന്നത്. കുവൈറ്റ് എയര്‍വേയ്‌സും ഖത്തറി പിയറുമായി ഒപ്പിട്ട കരാര്‍ പ്രകാരം ദിവസേന 1700 യാത്രക്കാരെ വഹിക്കുന്നതാവും. ഈ കരാര്‍ പ്രകാരം നവംബര്‍ 21 മുതല്‍ പ്രതിദിനം 20 വിമാനങ്ങള്‍ സര്‍വീസ് നടത്തുക. കുവൈറ്റില്‍ നിന്ന് ഖത്തറിലേക്ക് 10 സര്‍വീസും തിരിച്ച് 10 സര്‍വീസുമാണെന്നാണ് ഖത്തര്‍ എയര്‍വെയ്‌സ് കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ അലി അല്‍ താന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. അഞ്ചുമണിക്കൂര്‍ മത്സരത്തിന് അഞ്ചു മണിക്കൂര്‍ മുമ്പ് വിമാനങ്ങള്‍ ഖത്തറില്‍ എത്തുകയും തിരിച്ചു അതേ ദിവസം തന്നെ തിരിച്ചു വിമാനങ്ങള്‍ ലഭ്യമാകുമെന്നും ഫാന്‍ ഐഡിയും മത്സരത്തിനുള്ള ടിക്കറ്റും കൈവശമുള്ള ആരാധകര്‍ക്കും മാത്രമേ റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുക എന്നും വാര്‍ത്തക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ദുബായില്‍ നിന്നും ഖത്തറിലേക്കുള്ള എയര്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായാണ് ഫ്‌ലൈ ദുബായ് അറിയിച്ചിട്ടുള്ളത്. ദുബായില്‍ നിന്നും ദിവസേന 60 സര്‍വീസുകളാണ് ഫ്‌ലൈ ദുബായ് നടത്തുക. ഒമാന്‍ എയര്‍വേയ്‌സ് 48, സൗദിയ എയര്‍വേയ്‌സ് 40 എന്നിങ്ങനെയാണ് മറ്റു വിമാന സര്‍വീസുകള്‍. ദുബായ്, കുവൈറ്റ് സിറ്റി, മസ്കറ്റ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നാണ് ആരാധകര്‍ക്ക് സൗകര്യമൊരുങ്ങുക.

ഖത്തറിലെ ഈ മാമാങ്കം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഖത്തറിലേക്കുള്ള വിമാന നിരക്കുകള്‍ കൂട്ടുമെന്നും ഇക്കണോമിക്‌സ് ക്ലാസ് നിരക്കുകള്‍ ഏകദേശം 1900 വരെ കുതിച്ചുയരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ കണക്കുകള്‍ പ്രകാരം നവംബര്‍ 20ന് 7110 ദിര്‍ഹമായി ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുമെന്നും വിവിലയിരുത്തലുകളുണ്ട്. വിമാനക്കമ്പനികളുമായി നടത്തിയ കരാര്‍ പ്രകാരം വേള കാണാനെത്തുന്നവര്‍ക്ക് യാത്ര എളുപ്പമാകുമെന്നും വിമാനക്കമ്പനികള്‍ക്ക് ബിസിനസുകള്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്നുമാണ് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറയുന്നത്.

8 സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയും സുരക്ഷയും സ്റ്റേഡിയങ്ങളും തയ്യാറാക്കിയും രാജ്യം ഒരുങ്ങിയ മഹാ മാമാങ്കത്തിന് ലോകവും ആരാധകരും കാത്തിരിക്കുകയാണ്.

STORY HIGHLIGHTS: Airlines are gearing up for fans to watch the FIFA World Cup 2022


Next Story