Top

ഖത്തർ ലോകകപ്പ്: കൂടുതൽ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ

920 ഖത്തര്‍ റിയാലാണ് യാത്രാ നിരക്ക്.

22 Aug 2022 11:01 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തർ ലോകകപ്പ്: കൂടുതൽ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ
X

ദോഹ: ഖത്തർ ലോകകപ്പിനോട് അനുബന്ധിച്ച് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മുംബൈ- ദോഹ റൂട്ടിൽ ഒക്ടോബർ 30 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിൽ ആഴ്ചയില്‍ മൂന്ന് സര്‍വീസുകൾ ഉണ്ടാവും. കൂടാതെ ദുബായിലേക്കുളള സ​ർവീസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

920 ഖത്തര്‍ റിയാലാണ് യാത്രാ നിരക്ക്. ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് 12.45നാണ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെടുക. വൈകീട്ട് 6.45ന് മുംബൈയിലെത്തും. ലോകകപ്പ് മുന്നിൽകണ്ട് ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പ്രതിവാരം ആറ് സർവീസുകൾ തുടങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം.

ഒക്ടോബർ 30നുളള എയർ ഇന്ത്യ സർവീസിലേക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 19 വരെ ഈ സര്‍വീസുകളില്‍ ബുക്കിങ് ലഭ്യമാണ്. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കുളള സർവീസുകളും എയർ ഇന്ത്യ തുടങ്ങും.

STORY HIGHLIGHTS: Qatar World Cup, Air India announces more flight services

Next Story