Top

ആർ എസ് സി പ്രവർത്തകൻ ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുൽ നാസർ കെവി (31) ദോഹ ഹമ്മദ് ആശുപത്രിയിൽ വെച്ച് ഇന്നലെ മരണപ്പെട്ടു.

രണ്ട് മാസത്തോളമായി ചികിത്സയിൽ ആയിരുന്നു

8 May 2022 7:33 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ആർ എസ് സി പ്രവർത്തകൻ ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുൽ നാസർ കെവി (31) ദോഹ ഹമ്മദ് ആശുപത്രിയിൽ  വെച്ച് ഇന്നലെ മരണപ്പെട്ടു.
X

ദോഹ: ആർ എസ് സി പ്രവർത്തകൻ ഓമശ്ശേരി കൊറ്റിവട്ടം, മുളയത്ത്, സ്വദേശി അബ്ദുൽ നാസർ കെവി (31) ദോഹ ഹമ്മദ് ആശുപത്രിയിൽ വെച്ച് ഇന്നലെ മരണപ്പെട്ടു. രണ്ട് മാസത്തോളമായി ചികിത്സയിൽ ആയിരുന്നു.ആറ് വർഷമായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈൻ മുസ്‌ലിയാരുടെയും ,ഫാത്വിമയുടെയും മകനാണ്. സഹോദരങ്ങൾ മുഹമ്മദ് ഷാഫി(ഖത്തർ) ,മുഹമ്മദ് സ്വാദിഖ്, സഹോദരിമാർ നസീമ ,റഹിയാനത്ത് എന്നിവരാണ്. ഭാര്യ നാജിയ നസ്റിൻ ആണ്.മകൾ ന്യൂഹ അസ്മിൻ രണ്ടു വയസാണ് .

നടപടികൾ പൂർത്തീകരിച്ച് മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. രിസാലസ്റ്റഡി സർക്കിൾ (RSC) ദോഹജദീദ് യൂണിറ്റ്പ്രവർത്തകൻ ആണ് നാസർ.

Story highlights: Abdul Nasser KV (31) a resident of Kottivattom, Omassery, an RSI activist, died at the Doha Hammad Hospital yesterday.

Next Story