Top

തൃശൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

താമസസ്ഥലത്തേക്കുളള യാത്രക്കിടെ വക്റയിലി‍ വെച്ച് ഇയാൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു

17 Sep 2022 7:46 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

തൃശൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
X

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂരി‍ പെരിഞ്ഞനം സ്വദേശി കപ്പൽപളളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ(58) ആണ് മരിച്ചത്. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു നാസർ. താമസസ്ഥലത്തേക്കുളള യാത്രക്കിടെ വക്റയിലി‍ വെച്ച് ഇയാൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നാസർ സഞ്ചരിച്ച വാഹനം പൂർണമായി കത്തിനശിച്ചു. മൃതദേഹം കത്തിക്കരിഞ്ഞതിനാൽ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.

വക്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഖത്തറിൽ തന്ന ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് പുല്ലറക്കത്ത മുഹമ്മദ്, സഹോദരങ്ങൾ: ജമാൽ, അബ്ബാസ്, ഷൗക്കത്ത് അലി, നിയാസ്, റംല, ആസ്യ എന്നിവരാണ്.

STORY HIGHLIGHTS: A native of Thrissur died in a car accident in Qatar

Next Story