സ്വവര്‍ഗാനുരാഗികള്‍ക്ക് സന്തോഷ വാര്ത്തയയുമായി ഖത്തര്‍; ഫിഫ വേള്‍ഡ് കപ്പ് സ്റ്റേഡിയത്തിലേക്ക് മഴവില്ലഴകും

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ന് രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കെ തങ്ങളുടെ പുതിയ നയങ്ങള്‍ വ്യക്തമാക്കി ഖത്തര്‍. മത്സര സ്റ്റേഡിയത്തില്‍ എല്‍ജിബിടിക്യു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മഴവില്‍ക്കൊടികള്‍ അനുവദിക്കുമെന്നാണ് ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് ഫിഫയ്ക്ക് ഖത്തറിന്റെ വേള്‍ഡ് കപ്പ് ലീഡര്‍മാര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്റ്റേഡിയത്തില്‍ റെയിന്‍ബോ ഫഌഗുകളും ടീഷര്‍ട്ടുകളും മറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
‘ സ്റ്റേഡിയത്തിലെ റെയിന്‍ബോ പതാകകളെ സംബന്ധിച്ച് സംബന്ധിച്ച് ഫിഫയ്ക്ക് അവരുടേതായ നിയമചട്ടങ്ങളുണ്ട്. അവയെന്തായാലും ഞങ്ങള്‍ അതിനെ ബഹുമാനിക്കും,’ ഖത്തറിലെ 2022 വേള്‍ഡ് കപ്പ് ചീഫ് നാസര്‍ അല്‍ ഖാതെര്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.
‘ ഞങ്ങള്‍ ഒരു പരമ്പരാഗത രാജ്യമാണ്. അതേസമയം ഞങ്ങളുടേത് സ്വാഗതമനോഭാവമുള്ള രാജ്യം കൂടിയാണ്,’ അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള സാസ്കാരിക വെത്യാസങ്ങളെക്കുറിച്ച് ഖത്തര്‍ മനസ്സിലാക്കുന്നുണ്ടെന്നും എല്ലാവരും മറ്റുള്ളവരുടെ വിശ്വാസക്രമങ്ങളെ പരസ്പരം ബഹുമാനിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
ഫിഫ വേള്കപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ പശ്ചിമേഷ്യന്‍ രാജ്യമെന്ന നേട്ടം കൈവരിക്കാനിരിക്കുകയാണ് ഖത്തര്‍. നേരത്തെ രാജ്യത്തെ തൊഴിലാളി നയങ്ങളില്‍ അവകാശ ലംഘനമുണ്ടെന്ന് ആരോപിച്ച് മത്സരം ഖത്തറില്‍ നടക്കുന്നതിനെരിരെ വിവിധ ആഗോള സംഘടനകള്‍ ആശങ്കയുന്നയിച്ചികരുന്നു. എന്നാല്‍ തൊഴിലാളി നയങ്ങളില്‍ അടുത്തിടെയായി നിരവധി മാറ്റങ്ങള്‍ ഖത്തര്‍ വരുത്തിയിട്ടുണ്ട്.
നേരത്തെ വേള്‍ഡ് കപ്പനായി ഖത്തര്‍ ഒരുക്കുന്ന സ്റ്റേഡിയം കണ്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ അത്ഭുതപ്പെട്ടിരുന്നു. വേള്‍ഡ് കപ്പിനായി ഒരുക്കിയ അല്‍ ബെയ്ത് സ്റ്റേഡിയം കണ്ട് തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നാണ് ഫിഫ പ്രസിഡന്റ് ഒക്ടോബറില്‍ പ്രതികരിച്ചത്. പരമ്പരാഗതമായ അറബ് കൂടാരത്തിന് സമാനമായാണ് സ്റ്റേഡിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 60000 പേരെ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനാവും.
അല്‍ ബെയ്ത് സ്റ്റേഡിയം അവിശ്വസനീയമാണ്. ഒരു യഥാര്‍ത്ഥ ഫുട്ബോള്‍ സ്റ്റേഡിയം. കൂടാരത്തിന്റേതു പോലുള്ള ആകൃതി ഇതിനെ മനോഹരമാക്കുന്നു. മേല്‍ക്കൂരയിലെ അറബിക് പാറ്റേണുകള്‍ ഭംഗിയുള്ളതാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഫിഫ പ്രസിഡന്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഇത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലും ഖത്തര്‍ സര്‍ക്കാരിനെ ഫിഫ പ്രസിഡന്റ് അഭിനന്ദിച്ചിരുന്നു.