Top

ഖഷോഗ്ജി വധ റിപ്പോര്‍ട്ട് വിവാദം; മുഹമ്മദ് ബിന്‍ സല്‍മാനെ വിളിച്ച് ഖത്തര്‍ അമീര്‍

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട പുറത്തുവന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിവാദമായിരിക്കെ സൗദി അറേബ്യക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പിന്തുണയറിയിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമിം അല്‍ താനി. മുഹമ്മദ് ബിന്‍ സല്‍മാനുമായി ഫോണില്‍ സംസാരിച്ച ശൈഖ് തമീം സൗദിയുടെ പരമാധികാരവും സുസ്ഥിരതയും ഇരു രാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയതായി അമീര്‍ ഓഫീസ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ‘സര്‍ക്കാരിനും സൗദി അറേബ്യയിലെ ജനങ്ങള്‍ക്കും രാജ്യത്തിന്റെ പിന്തുണയും സൗദിയുടെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ ശക്തിപ്പെടുത്തുന്ന എല്ലാ […]

28 Feb 2021 11:30 PM GMT

ഖഷോഗ്ജി വധ റിപ്പോര്‍ട്ട് വിവാദം; മുഹമ്മദ് ബിന്‍ സല്‍മാനെ വിളിച്ച് ഖത്തര്‍ അമീര്‍
X

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട പുറത്തുവന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വിവാദമായിരിക്കെ സൗദി അറേബ്യക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പിന്തുണയറിയിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമിം അല്‍ താനി. മുഹമ്മദ് ബിന്‍ സല്‍മാനുമായി ഫോണില്‍ സംസാരിച്ച ശൈഖ് തമീം സൗദിയുടെ പരമാധികാരവും സുസ്ഥിരതയും ഇരു രാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയതായി അമീര്‍ ഓഫീസ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

‘സര്‍ക്കാരിനും സൗദി അറേബ്യയിലെ ജനങ്ങള്‍ക്കും രാജ്യത്തിന്റെ പിന്തുണയും സൗദിയുടെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ ശക്തിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും ഖത്തര്‍ അമീര്‍ വീണ്ടും ഉറപ്പു നല്‍കി,’ പ്രസ്താവനയില്‍ പറയുന്നു. നേരത്തെ യുഎഇ, ബഹ്‌റിന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും സൗദിക്ക് പിന്തുണയറിയിച്ചിരുന്നു. മൂന്നര വര്‍ഷത്തിനു ശേഷം ജിസിസി അംഗരാജ്യങ്ങളുമായി വീണ്ടും അടുത്ത സാഹചര്യത്തില്‍ കൂടിയാണ് ഖത്തറിന്റെ പരസ്യ പിന്തുണ.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് സിഐഎ അന്വേഷണത്തിന്റെ വിശദറിപ്പോര്‍ട്ട് യുഎസ് ഇന്റലിജന്‍സ് വകുപ്പ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ സൗദിക്ക് പിന്തുണയുമായെത്തുന്നത്. സൗദി കിരാടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗ്ജി വധത്തിന് ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സൗദിയില്‍ നിന്നും നിയോഗിച്ച 15 അംഗ സ്‌ക്വാഡില്‍ ഏഴ് പേര്‍ എംബിഎസിന്റെ പേഴ്സണല്‍ ബോഡി ഗാര്‍ഡുകളായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട 76 സൗദി പൗരന്‍മാര്‍ക്കെതിരെ യുഎസ് വിലക്ക് പ്രഖ്യാപിച്ചുണ്ട്. ഖഷോഗ്ജി ബാന്‍ എന്ന പേരിലുള്ള ഈ വിലക്കില്‍ യുഎസ് യാത്രാവിലക്ക്, യുഎസിലെ സ്വത്ത് മരവിപ്പിക്കല്‍, കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടൈഗര്‍ സ്‌ക്വാഡുമായുള്ള എല്ലാ ധാരണകളും അവസാനിപ്പിക്കുക എന്നീ നടപടികള്‍ ഉണ്ടാവും.

സൗദി മുന്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിലിട്ടറി ഇന്റലിജന്‍സ് അഹമ്മദ് അല്‍ അസിരിയുള്‍പ്പെടെ സൗദിയിലെ ഔദ്യോഗിക വ്യക്തിത്വങ്ങളും ഉള്‍പ്പെടുന്ന വിലക്ക് ലഭിച്ചവരുടെ ലിസ്റ്റില്‍ പക്ഷെ എംബിഎസ് ഉള്‍പ്പെട്ടിട്ടില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഖഷോഗ്ജി വധത്തിലെ മുഖ്യ സൂത്രധാരന്‍ എംബിഎസ് ആണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇദ്ദേഹത്തിനു നേരെ വിലക്കില്ലാത്തതെന്ന വിമര്‍ശനം ഉയര്‍ന്നു വരുന്നുണ്ട്.

Next Story